ഫയല്‍ ചിത്രം 
World

ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​ നാളെ തുടങ്ങും; ഇത്തവണയും വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്ക്​ വി​ല​ക്ക് 

ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ക്ക​യി​ലെ​ത്തും

Author : സമകാലിക മലയാളം ഡെസ്ക്

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​ക്ക്​ ഞാ​യ​റാ​ഴ്​​ച തു​ട​ക്ക​മാ​കും. കോ​വി​ഡ്​ ശ​ക്ത​മാ​യതിനാൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ർ​ക്കും ഈ ​വ​ർ​ഷ​വും ഹ​ജ്ജി​ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ക​ർ​ശ​ന ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ച്​ ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ക്ക​യി​ലെ​ത്തും.

ഇത് രണ്ടാം വർഷമാണ് വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്ക്​ വി​ല​ക്ക്​. ക​ഴി​ഞ്ഞ വ​ർ​ഷവും പ​രി​മി​ത എ​ണ്ണം ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്കാ​യി​രു​ന്നു അ​വ​സ​രം. ഇക്കുറി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 5,58,200 ​​പേ​രി​ൽ​നി​ന്ന്​​ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പൗ​ര​ന്മാ​രും രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ട്ട 60,000 പേ​രെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്​. 

20 പേരെ വീതം 3000 ബസുകളിലായാണ് മക്കയിലെത്തിക്കുക. ഹറം പള്ളിയിലെ കഅബ പ്രദക്ഷിണത്തിനു ശേഷം തീർഥാടകർ മിനായിലേക്കു പോകും. ഞായറാഴ്ച മിനായിൽ താമസിച്ചു ശരീരവും മനസ്സും ഹജ്ജിനായി ഒരുക്കുന്നതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'

15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് സിങ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?