മുഹമ്മദ് ദെയ്ഫ് എക്സ്
World

ഹമാസ് സൈനിക മേധാവിയെ കൊലപ്പെടുത്തി; സ്ഥിരീകരിച്ച് ഇസ്രയേല്‍

ജൂലൈയില്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു ദെയ്ഫ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ഹമാസിന്റെ സൈനിക തലവനും ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനുമായ മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേലിന്റെ സ്ഥിരീകരണം. ജൂലൈയില്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു ദെയ്ഫ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ അറിയിച്ചു. ജൂലൈ 13 ന് തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിന്റെ പ്രാന്തപ്രദേശത്തുണ്ടായ ആക്രമണത്തിലാണു ദെയ്ഫിനെ വധിച്ചതെന്ന് ഇസ്രയേല്‍ സൈന്യമായ ഐഡിഎഫ് (ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ്) അറിയിച്ചു. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ കഴിഞ്ഞദിവസം ഇറാനില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഹമാസിന്റെ സൈനികമേധാവിയെ തങ്ങള്‍ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടത്.

ഒക്ടോബര്‍ ഏഴിലെ ആക്രമണം ആസൂത്രണംചെയ്തതും നടപ്പാക്കിയതും ദെയ്ഫിന്റെ നേതൃത്വത്തിലാണെന്നും ഇസ്രയേല്‍ സൈന്യം പ്രസ്താവനയിലൂടെ പറഞ്ഞു. ടെഹ്റാനില്‍ ഹനിയയുടെ അന്ത്യകര്‍മങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു ഹമാസ് നേതാവ് കൂടി കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹമാസിന്റെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളായ മുഹമ്മദ് ദെയ്ഫ് ഇസ്രയേലിന്റെ കൊടുംകുറ്റവാളികളുടെ പട്ടികയിലെ പ്രധാനിയാണ്. ബോംബ് നിര്‍മാണത്തിലെ വൈദഗ്ധ്യത്തിലൂടെയും ടണല്‍ശൃംഖലകള്‍ വിപുലപ്പെടുത്തുന്നതിലൂടെയും മുഹമ്മദ് ദെയ്ഫ് ഹമാസ് നേതൃത്വത്തില്‍ ശ്രദ്ധനേടി. ഇസ്രയേലിനെതിരേ നിരവധി ചാവേര്‍ ആക്രമണങ്ങളടക്കം ആസൂത്രണംചെയ്ത് നടപ്പാക്കിയതും ദെയ്ഫായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT