Gaza Hamas s armed wing spokesman Abu Obeida  
World

ഹമാസ് വക്താവിനെ വധിച്ചെന്ന് ഇസ്രയേല്‍, സൈന്യത്തെ അഭിനന്ദിച്ച് കാറ്റ്സ്

ഗാസ സിറ്റിയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് വക്താവ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ വിശദീകരിക്കുമ്പോഴും ഓപ്പറേഷന്റെ സമയമോ സ്ഥലമോ വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രി തയ്യാറായിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവ് അബു ഒബൈദയെ വധിച്ചെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇസ്രായേല്‍ പ്രതിരോധ സേനയെയും (ഐഡിഎഫ്) ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിനെയും അഭിനന്ദിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പങ്കുവച്ച് ട്വീറ്റിലാണ് അവകാശവാദം.

ഗാസ സിറ്റിയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് വക്താവ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ വിശദീകരിക്കുമ്പോഴും ഓപ്പറേഷന്റെ സമയമോ സ്ഥലമോ വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രി തയ്യാറായിട്ടില്ല. എന്നാല്‍ 'ഒരു പ്രധാന തീവ്രവാദിയെ' തങ്ങളുടെ വ്യേമ സേന ആക്രമിച്ചതായി ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. പിന്നാലെ ഒബൈദയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം എന്ന് ഇസ്രായേല്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം സംബന്ധിച്ച ഇസ്രയേല്‍ സ്ഥിരീകരണം.

എന്നാല്‍, അബു ഒബൈദയെ വധിച്ചെന്ന വാര്‍ത്തള്‍ ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു എന്നായിരുന്നു ഹമാസിന്റെ പ്രതികരണം. യെമനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹൂതി വിമതര്‍ നയിക്കുന്ന സര്‍ക്കാരിലെ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവിയുള്‍പ്പെടെയുള്ള ഉന്നതര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഹൂതി വിമതരുടെ ഭാഗത്തുനിന്നും ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

Israel has announced that Abu Obeida, the spokesperson for Hamas's armed wing, was killed in an airstrike in Gaza City. Defence Minister Israel Katz praised the Israel Defense Forces (IDF) .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT