ഹാഷിം സഫൈദീന്‍ എക്സ്
World

ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറല്ലെയുടെ പിന്‍ഗാമി ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ട്

ഹാഷിം സഫൈദീന്റെ മരണം ഇസ്രയേല്‍ സ്ഥിരീകരിച്ചതായാണ് അല്‍ ഹദത്ത് അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറല്ലെയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബെയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുല്ലക്കാര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ കൂട്ടത്തില്‍ സഫൈജദീനും ഉണ്ടായിരുന്നതായി സൗദി വാര്‍ത്താ ഏജന്‍സിയായ അല്‍ ഹദത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഹാഷിം സഫൈദീന്റെ മരണം ഇസ്രയേല്‍ സ്ഥിരീകരിച്ചതായാണ് അല്‍ ഹദത്ത് അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നസ്‌റല്ലെയുടെ ബന്ധുവാണ് സഫൈദീന്‍. 1964 മുതല്‍ ഹിസ്ബുല്ലയില്‍ സജീവമായി. അന്ന് മുതല്‍ നസ്‌റല്ലെയുടെ പിന്‍ഗാമിയായാണ് അറിയപ്പെട്ടിരുന്നത്.

തെക്കന്‍ ലെബനനിലെ 25ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്. അതേസമയം ഹമാസിനെയും ഹിസ്ബുല്ലയേയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി അവകാശപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT