അപകട ദൃശ്യങ്ങൾ എക്സ്
World

ഹെലികോപ്റ്റർ, ആശുപത്രി കെട്ടിടത്തിൽ ഇടിച്ച് തകർന്നു വീണു; തുർക്കിയിൽ 4 മരണം (വിഡിയോ)

2 പൈലറ്റും ‍ഡോക്ടറും ആശുപത്രി ജീവനക്കാരിൽ ഒരാളുമാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അങ്കാറ: തുർക്കിയിൽ ഹെലികോപ്റ്റർ ആംബുലൻസ് (എയർ ആംബുലൻസ്) ആശുപത്രി കെട്ടിടത്തിൽ ഇടിച്ചു തകർന്നു വീണു. അപകടത്തിൽ നാല് പേർ മരിച്ചു. രണ്ട് പൈലറ്റും ‍ഡോക്ടറും ആശുപത്രി ജീവനക്കാരിൽ ഒരാളുമാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം.

കനത്ത മൂടൽ മഞ്ഞാണ് അപകടത്തിനിടയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിക്ക് മുകളിൽ നിന്നു പറന്നുയരാൻ ശ്രമിച്ച ഹെലികോപ്റ്റർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മു​ഗ്ല ട്രെയിനിങ് ആൻഡ് റിസർച്ച് ഹോസ്പിറ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ ഇടിച്ചാണ് ​ഹെലികോപ്റ്റർ തകർന്നു വീണത്.

അപകടത്തിൽ കെട്ടിടത്തിനുള്ളിൽ ഉള്ളവർക്കോ താഴെയുള്ളവർക്കോ പരിക്കേറ്റിട്ടില്ല. ദിവസങ്ങൾക്ക് മുൻപ് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 6 സൈനികർ മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!