ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനല്‍കാലത്തിലൂടെയാണ് ഇംഗ്ലണ്ട് ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഉഷ്ണതരംഗത്തില്‍ ഇതുവരെ 5,000-ത്തിലധികം ആളുകള്‍ മരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2016ല്‍ വിവരശേഖരണം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. 5,258 മരണങ്ങള്‍ കടുത്ത ചൂടില്‍ സംഭവിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില 40.03 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡ് ചൂടിലാണിപ്പോള്‍ രാജ്യമുള്ളത്.
ജൂണ്‍ മാസത്തിലെ അവസാനത്തെ ആഴ്ചയിലാണ് ഉഷ്ണതരംഗം കാരണം ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത്. ഒരാഴ്ച്ചയ്ക്കിടെ 2,401 മരണങ്ങള്‍ സംഭവിക്കുകയും താപനില 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുകയും ചെയ്തു. മഴയുടെ ലഭ്യതക്കുറവും കടുത്ത ചൂടും കാരണം ഇംഗ്ലണ്ടിന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങളിലും രൂക്ഷമായ വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ഇതിനു പുറമേ, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടായ കാട്ടു തീ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
അന്തരീക്ഷമര്‍ദ്ദം ഉയര്‍ന്നതിനാല്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ 'ഹീറ്റ് ഡോം' പ്രതിഭാസവും ഉണ്ടായി. ചൂടുള്ള കാറ്റ് പ്രദേശത്ത് തങ്ങി നില്‍ക്കുന്ന ഈ അവസ്ഥ പൊതുജനാരോഗ്യത്തെ ഗണ്യമായി ബാധിച്ചെന്ന് പ്രിന്‍സിപ്പല്‍ എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്റിസ്റ്റ് ഡോക്ടര്‍ റോസ് തോംസണ്‍ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം വരും വര്‍ഷങ്ങളില്‍ ഉഷ്ണതരംഗം രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates