വിശ്വസുന്ദരിയായ ആദ്യ 'അമ്മ'; പ്യൂട്ടോറിക്കോയുടെ ജെന്നിഫര്‍ ബാരെറ്റോ മിസ് യൂണിവേഴ്സ്

ടോപ് 30ല്‍ ഇടം നേടി ഇന്ത്യയുടെ കസിയ ലിസ് മെജോ
Jennifer Barreto
Miss Universe 2026 Winner Jennifer Barreto from Puerto RicoInstagram? MissUniverse
Updated on: 
2 min read

സാന്‍ ജുവാന്‍ (പ്യൂട്ടോറിക്കോ): മിസ് യൂണിവേഴ്സ് 2026 കിരീടം പ്യൂട്ടോറിക്കോയുടെ ജെന്നിഫര്‍ ബാരെറ്റോയ്ക്ക്. മത്സരത്തിന്റെ 75-ാം പതിപ്പിലാണ് ജെന്നിഫര്‍ നേട്ടം സ്വന്തമാക്കിയത്. 2025ലെ മിസ് യൂണിവേഴ്സ് ജേതാവായ മെക്സിക്കോയുടെ ഫാത്തിമ ബോഷ് ജെന്നിഫറിനെ കിരീടമണിയിച്ചു. മിസ് യൂണിവേഴ്സ് ചരിത്രത്തില്‍ കിരീടം നേടുന്ന ആദ്യ അമ്മ എന്ന നേട്ടവും 27കാരിയായ ജെന്നിഫറിന് സ്വന്തം. വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയുമായ ജെന്നിഫര്‍, സൈക്കോളജിസ്റ്റും സോഷ്യല്‍ വര്‍ക്കറുമാണ്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മെലിസ നുനെസ് ഫസ്റ്റ് റണ്ണറപ്പായപ്പോള്‍ വെനസ്വേലയുടെ ക്ലാര വേഗാസ് ഗോയറ്റ്‌സ് സെക്കന്‍ഡ് റണ്ണറപ്പായി. ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, വെനസ്വേല, ഡൊമിനിക്കന്‍ റിപ്പബ്ലിക്, പ്യൂര്‍ട്ടോ റിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവസാന അഞ്ചില്‍ ഇടംപിടിച്ചത്. അവസാന റൗണ്ടില്‍ മത്സരാര്‍ഥികളോട് ഒരേ ചോദ്യമാണ് ചോദിച്ചത്. 'ഇന്നത്തെ ലോകത്തിന് നേതാക്കളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് എന്താണ്?' എന്നായിരുന്നു ചോദ്യം. ചോദ്യത്തിന് ജെന്നിഫര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടിയത്.

നേതാക്കള്‍ക്ക് പ്രൊഫഷണല്‍ തലത്തിലുള്ള സഹാനുഭൂതി ഉണ്ടായിരിക്കണമെന്നാണ് ലോകത്തിന് ആവശ്യമെന്ന് അവര്‍ പറഞ്ഞു. മറ്റുള്ളവരെ വിലയിരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുന്ന ലോകത്ത്, സ്വന്തം മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കാനും മാതൃകയാകാനും ഉയര്‍ന്ന നിലവാരം പുലര്‍ത്താനും നേതാക്കള്‍ക്ക് കഴിയണം. സമൂഹത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് മാറ്റമുണ്ടാക്കുക. ജനങ്ങളുടെ ആവശ്യങ്ങള്‍ കേട്ട് അതിനനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുകയെന്നും ജെന്നിഫര്‍ അഭിപ്രായപ്പെട്ടു.

മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇത്തവണ പുതിയ കിരീടവും അവതരിപ്പിച്ചിരുന്നു. 'ദി റേഡിയന്‍സ് ഓഫ് ആന്‍ എറ്റേണല്‍ ലെഗസി' എന്നാണ് കിരീടത്തിന്റെ പേര്. 3,150 വജ്രങ്ങള്‍ പതിപ്പിച്ച കിരീടം മിസ് യൂണിവേഴ്സ് ചരിത്രത്തിലെ 75 വര്‍ഷത്തെ പാരമ്പര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. ബീച്ച് റണ്‍വേ, വ്യക്തിഗത അഭിമുഖങ്ങള്‍, സ്വിംസ്യൂട്ട് റൗണ്ട്, ദേശീയ വസ്ത്രധാരണം തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെയാണ് മത്സരം പുരോഗമിച്ചത്.

ദേശീയ വസ്ത്രധാരണ മത്സരത്തിനിടെ ഇസ്രയേല്‍ പ്രതിനിധി ഡാനിയേല്‍ യാബ്ലോങ്കയ്‌ക്കെതിരെയും വിവാദമുണ്ടായി. ജറുസലേമിന്റെ പഴയ നഗരത്തെ ചിത്രീകരിക്കുന്ന സ്വര്‍ണനിറത്തിലുള്ള വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നത്. ഇംഗ്ലീഷ്, അറബിക്, ഹീബ്രു ഭാഷകളില്‍ 'സമാധാനം' എന്ന വാക്കും വസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ സന്ദേശത്തെ ചോദ്യം ചെയ്ത് ഒരു വിഭാഗം കാണികള്‍ രംഗത്തെത്തി.

പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനിലുള്ള ജോസ് മിഗ്വേല്‍ അഗ്രലോട്ട് കൊളീസിയത്തിലാണ് ഫൈനല്‍ നടന്നത്. അടുത്ത വര്‍ഷത്തെ 76-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന് വിയറ്റ്നാം ആതിഥേയത്വം വഹിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച കസിയ ലിസ് മെജോ ടോപ് 30ല്‍ ഇടം നേടിയെങ്കിലും ടോപ് 12ല്‍ എത്താനായില്ല.

Jennifer Barreto
മിസ് യൂനിവേഴ്‌സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ; ടോപ് 12ല്‍ എത്താതെ കെസിയ പുറത്ത്
Jennifer Barreto
പക്ഷേ, ഇനിയൊരിക്കൽക്കൂടി “നോ തെ വയാസ്, ലിയോ” എന്നവർ അയാളോടു പറയില്ല. കാരണം,
Jennifer Barreto
'അന്ന് ഫിൽട്ടർ ഇല്ലാത്ത ഒരു ഫോട്ടോ പോലും കയ്യിൽ ഇല്ല'; ഇന്ന് മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി മലയാളി യുവതി
Summary

Puerto Rico's Jennifer Barreto Wins Miss Universe 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER