ഫയല്‍ ചിത്രം 
World

'ഹോപ് പ്രോബ്' ഭ്രമണപഥത്തില്‍; യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം

ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പേടകം എത്തിക്കുന്ന അഞ്ചാമത്തെ രാജ്യമാണ്​ യുഎഇ

Author : സമകാലിക മലയാളം ഡെസ്ക്


ദുബായ്: യുഎഇയുടെ പേടകം ചൊവ്വയുടെ ഭ്രമണ പഥത്തിൽ. ഹോപ് പ്രോബ്​ എന്ന യുഎഇയുടെ  പേടകത്തിന്റെ വിക്ഷേപണം വിജയകരം. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പേടകം എത്തിക്കുന്ന അഞ്ചാമത്തെ രാജ്യമാണ്​ യുഎഇ. സോവിയറ്റ്​ യുണിയൻ, അമേരിക്ക​, യുറോ​പ്പ്യൻ യൂണിയൻ​, ഇന്ത്യ തുടങ്ങിയവരാണ്​ ഇതിന്​ മുമ്പ്​ ചൊവ്വ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്​.

പ്രാദേശിക സമയം 7.42നാണ് ഹോപ് പ്രോബ് ഭ്രമണപഥത്തിലെത്തിയത്. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായും​ യുഎഇ. 687 ദിവസമാണ് പേടകത്തിന്റെ ആയുസ്. ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ ചൊ​വ്വ​യി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ ഹോപ്​ അ​യ​ച്ചു​തു​ട​ങ്ങുമെന്നാണ് സൂചന. 

ചൊവ്വയുടെ ഭ്രമണപഥത്തിൽ നിന്ന് ഹോപ്പ് പ്രോബ് അയക്കുന്ന ചിത്രങ്ങൾ 11 മി​നി​റ്റ്​ കൊ​ണ്ട്​ ഭൂ​മി​യി​ലെ​ത്തും. 687 ദി​വ​സം കൊ​ണ്ട്​ (ചൊ​വ്വ​യി​ലെ ഒ​രു​വ​ർ​ഷം) ചൊ​വ്വ​യി​ലെ വി​വ​ര​ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കും.  എ​മി​റേ​റ്റ്​​സ്​ മാ​ർ​സ്​ സ്​​പെ​ക്​​ട്രോ മീ​റ്റ​ർ, ഇ​മേ​ജ​ർ, ഇ​ൻ​ഫ്രാ​റെ​ഡ്​ സ്​​പെ​ക്​​ട്രോ മീ​റ്റ​ർ എ​ന്നീ മൂ​ന്ന്​ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ പ​ര്യ​വേ​ക്ഷ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 2020 ജൂ​ലൈ 20നാ​ണ്​ ജ​പ്പാ​നി​ലെ താ​നെ​ഗാ​ഷി​മ ഐ​ല​ൻ​ഡി​ൽ നി​ന്ന്​ ഹോ​പ്​ കു​തി​ച്ച​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം