പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് വിദഗ്ധമായി ഒഴിഞ്ഞുമാറുന്ന ജീവനക്കാരന്‍ 
World

കൊത്താന്‍ ഓങ്ങി പെരുമ്പാമ്പ്; കഷ്ടിച്ച് രക്ഷപ്പെട്ട് മൃഗശാല ജീവനക്കാരന്‍- വീഡിയോ 

മൃഗശാലയിലെ ജീവനക്കാരനെ പെരുമ്പാമ്പ് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മൃഗശാലയിലെ ജീവനക്കാരനെ പെരുമ്പാമ്പ് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

കാലിഫോര്‍ണിയയിലെ മൃഗശാലയുടെ സ്ഥാപകന്‍ ജയ് ബ്രൂവറാണ് വീഡിയോ പങ്കുവെച്ചത്. പെരുമ്പാമ്പ് മൃഗശാലയിലെ ജീവനക്കാരനെ കൊത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

ബോക്‌സില്‍ കിടക്കുന്ന പെരുമ്പാമ്പാണ് മൃഗശാല ജീവനക്കാരനെ ആക്രമിക്കാന്‍ മുതിര്‍ന്നത്. അനങ്ങാതെ കിടന്ന പെരുമ്പാമ്പ് മൃഗശാല ജീവനക്കാരനെ കണ്ടതോടെ, ഞൊടിയിടയില്‍ കൊത്താന്‍ ഓങ്ങുന്നതാണ് വീഡിയോയിലുള്ളത്. പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് മൃഗശാല ജീവനക്കാരന്‍ വിദഗ്ധമായി ഒഴിഞ്ഞുമാറുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'