ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക് 
World

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്

ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകളാണ് അദ്ദേഹത്തിന്റെതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം.

സമകാലിക മലയാളം ഡെസ്ക്

സ്റ്റോക് ഹോം: സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്. ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകളാണ് അദ്ദേഹത്തിന്റെതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം. കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ് രചനകള്‍.

1954 ല്‍ തെക്കുകിഴക്കന്‍ ഹംഗറിയിലെ റൊമാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ജൂലയിലാണ് അദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലത്തുതന്നെ വായനയിലേക്കു തിരിഞ്ഞ അദ്ദേഹത്തിനു സാഹിത്യത്തോടൊപ്പം ചരിത്രത്തിലും താൽപര്യമുണ്ടായിരുന്നു. അക്കാലത്തു തന്നെ കാഫ്കയും ദസ്തയേവ്സ്കിയും അടക്കമുള്ള യൂറോപ്യൻ എഴുത്തുകാരെ വായിച്ച അദ്ദേഹത്തെ അവർ ആഴത്തിൽ സ്വാധീനിച്ചു.

സെഗെഡ് സർവകവലാശാലയിൽ നിന്നു നിയമ ബിരുദം നേടിയ ശേഷം ബുഡാപെസ്റ്റിലെ ഒറ്റ്‌വോഷ് ലൊറാൻഡ് സർവകലാശാലയിൽനിന്നു ഹംഗേറിയൻ ഭാഷയും സാഹിത്യവും പഠിച്ചു. 1985 ൽ പുറത്തുവന്ന സറ്റാൻറ്റാൻഗോ ആണ് ആദ്യ കൃതി. ദ് മെലങ്കളി ഓഫ് റെസിസ്റ്റൻസ്, വാർ ആൻഡ് വാർ, സീബോ ദെയർ ബിലോ, ദ് ബിൽ, ദ് ലാസ്റ്റ് വൂൾഫ് ആൻഡ് ഹെർമൻ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Hungarian Author Laszlo Krasznahorkai Wins Nobel Prize For Literature 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

ഈ രാശിക്കാർക്ക് സ്വർണ്ണം വാങ്ങാൻ അനുയോജ്യമായ ദിവസം, പുതിയ ജോലി ലഭിക്കാൻ സാധ്യത

സിനിമാ സ്റ്റൈലിലുള്ള അറസ്റ്റ്; പൊലീസ് പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും കീഴടക്കിയത് കോടതി മുറിക്കുള്ളില്‍ നിന്ന്

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

എട്ട് വര്‍ഷം, സമാനതകളില്ലാത്ത നിയമ പോരാട്ടം, വിവാദം; നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍ വഴികള്‍

SCROLL FOR NEXT