ഋഷി സുനക്  പിടിഐ
World

'അയാം സോറി'; തോല്‍വി സമ്മതിച്ച് ഋഷി സുനക്; സ്റ്റാര്‍മറിന് അഭിനന്ദനം

14 വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് പ്രധാനമന്ത്രി ഋഷി സുനക്. 'അയാം സോറി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു' എന്ന് സുനക് റിച്ച്മണ്ട് ആന്റ് നോര്‍ത്തേണ്‍ അലര്‍ട്ടേണില്‍ അണികളോട് സംസാരിക്കവെ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. വിജയത്തില്‍ കെയര്‍ സ്റ്റാര്‍മറെ അഭിനന്ദിക്കുന്നുവെന്നും സുനക് പറഞ്ഞു.

അധികാരം സമാധാനപരമായും ചിട്ടയായും കൈ മാറും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ കഠിനപരിശ്രമം ആണ് നടത്തിയത്. തോല്‍വി സംഭവിച്ചതില്‍ ഖേദിക്കുന്നു. ഋഷി സുനക് പറഞ്ഞു. 14 വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ, ഇതിനോടകം ലേബര്‍ പാര്‍ട്ടി കേവല ഭൂരിപക്ഷം കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുനക് കാബിനറ്റിലെ എട്ടു മന്ത്രിമാരാണ് പരാജയപ്പെട്ടത്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലേക്കുള്ള ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബര്‍ പാര്‍ട്ടി മറികടന്നു. 326 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ലേബര്‍ പാര്‍ട്ടി അധികാരം പിടിച്ചാല്‍ കെയ്ര്‍ സ്റ്റാര്‍മര്‍ (61) പ്രധാനമന്ത്രിയാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT