പ്രതീകാത്മക ചിത്രം AI Generated
World

'കോക്ക്രോച്ച് കിങ്പിങ്' പിടിയില്‍; കണ്ടെടുത്തത് 1.35 കോടിയുടെ അനധികൃത പാറ്റകളെ

ഓസ്‌ട്രേലിയയില്‍ ഇറക്കുമതി ചെയ്യാനോ വില്‍ക്കാനോ അനുവാദമില്ലാത്ത പാറ്റകളാണിവ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ജൈവസുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരു ലക്ഷത്തലധികം അനധികൃത പാറ്റകളെ കണ്ടെടുത്തു. ന്യൂ സൗത്ത് വെയില്‍സിലെ ഒരു വാണിജ്യ ബ്രീഡറില്‍നിന്നാണ് വിവിധ ഇനത്തില്‍പ്പെട്ട 1,00,000 ലധികം ജീവനുള്ള കോക്രോച്ചുകളെ കണ്ടെത്തിയകത്.

പരിശോധനയില്‍ കണ്ടെത്തിയ പാറ്റകളില്‍ പ്രധാനമായും മഡഗാസ്‌കര്‍ ഹിസ്സിങ്, ഡുബിയ എന്നീ ഇനങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ ഇറക്കുമതി ചെയ്യാനോ വില്‍ക്കാനോ അനുവാദമില്ലാത്ത പാറ്റകളാണിവ. ഏകദേശം രണ്ടു ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (1 കോടി 35 ലക്ഷം രൂപ) വിലമതിക്കുന്ന പാറ്റകളെയാണ് പിടിച്ചെടുത്തത്.

ഓസ്‌ട്രേലിയന്‍ പരിസ്ഥിതി വകുപ്പിന്റെ വിശദീകരണ പ്രകാരം വിദേശീയരായ ഈ പാറ്റകള്‍ രാജ്യത്തെ പ്രാദേശിക ജീവജാലങ്ങള്‍ക്കും കൃഷിക്കും പരിസ്ഥിതിക്കും ഭീഷണിയാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം ജീവികള്‍ പ്രകൃതിയിലേക്കു രക്ഷപ്പെട്ടാല്‍ രോഗങ്ങള്‍ പടരുകയോ പ്രദേശത്തെ മറ്റു ജീവജാലങ്ങളെ നശിപ്പിക്കുകയോ ചെയ്‌തേക്കാം.

പിടിച്ചെടുത്ത പാറ്റകളെ വളര്‍ത്തുമൃഗ വിപണിയിലേക്കു എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് അന്വഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പല്ലികള്‍, ഉരഗങ്ങള്‍, ചില മത്സ്യങ്ങള്‍ എന്നിവയ്ക്ക് ഭക്ഷണമായി ഡുബിയ കോക്രോച്ചുകളെ ഉപയോഗിക്കാറുണ്ട്. വലിപ്പം കൂടുതലുള്ള ഇത്തരം പ്രാണികള്‍ക്ക് കള്ളക്കടത്തു മാഫിയക്കിടയില്‍ ആവശ്യക്കാരേറെ ഉണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വളര്‍ത്തുമൃഗ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനധികൃത കോക്ക്രോച്ചുകള്‍ ഉപയോഗിക്കുന്നതിന് പകരം നിയമാനുസൃതമായി ലഭ്യമായ ചീവീടുകള്‍, വുഡ് റോച്ചുകള്‍ തുടങ്ങിയവ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. രാജ്യത്തിന്റെ ശക്തമായ ജൈവസുരക്ഷാ നയങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സംഭവം രാജ്യത്ത് അനധികൃത വിദേശ ജീവിവ്യാപാരത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഇത്തരം ജീവികളുടെ കരിഞ്ചന്ത വ്യാപാരം മുമ്പ് കരുതിയതിലും വലുതായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, പിടിച്ചെടുത്ത കോക്ക്രോച്ചുകളെ നശിപ്പിക്കുന്നതിനുള്ള നടപടികള്‍ ന്യൂ സൗത്ത് വെയില്‍സ് കൃഷിഗ്രാമവികസന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടും വളര്‍ന്നുവരുന്ന അപൂര്‍വ ജീവികളെ വളര്‍ത്തുന്ന പ്രവണതയ്ക്കിടെയാണ് ഓസ്‌ട്രേലിയയിലെ നടപടി അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്.

Illegal cockroaches worth Rs 1.35 crore seized in Australia; 'Cockroach Kingpin' arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

1.5 മില്യണ്‍ ഫോളോവേഴ്‌സുള്ള 'സെലിബ്രിറ്റി ഡോഗ്'; മോഷ്ടിച്ച് ഇറച്ചിയാക്കി വിറ്റത് 27 ഡോളറിന്

രാവിലെ 'സ്കിൻ ഗ്ലോ' ആകണോ? ഉറങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങൾ മറക്കരുത്

ആദ്യ ബിക്കിനി സീൻ, 'നോട്ട് സൈസ് സീറോ'യ്ക്ക് വേണ്ടി കൃതിയുടെ കഠിന ഫിറ്റ്നസ് പരിശീലനം

'മഹേശന്റെ ആത്മഹത്യക്ക് കാരണം വെള്ളാപ്പള്ളി നടേശന്റെ ഭീഷണി'; പുനരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

SCROLL FOR NEXT