കുട്ടികള്‍ക്കൊപ്പം ദൗത്യസംഘം 
World

'എനിക്ക് വിശക്കുന്നു';  40 ദിവസത്തിന് ശേഷം ആ മക്കള്‍ രക്ഷാപ്രവര്‍ത്തകരോട് ആദ്യം പറഞ്ഞത്

ഒരുമാസത്തിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ, കുട്ടികളെ കാട്ടില്‍നിന്നു കണ്ടെത്തിയ ദൗത്യസംഘത്തിലെ അംഗങ്ങളാണ് ഇക്കാര്യം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ബോഗട്ട:  വിമാനപകടത്തെ അത്ഭുതകരമായി അതിജീവിച്ച്, 40 ദിവസങ്ങള്‍ ആമസോണ്‍ വനത്തില്‍ കഴിഞ്ഞ നാലു സഹോദരങ്ങള്‍ ആദ്യമായി പറഞ്ഞവാക്കുകള്‍ കേട്ട് ദു;ഖിതരായി രക്ഷാപ്രവര്‍ത്തര്‍.  'എന്റെ അമ്മ മരിച്ചു', 'എനിക്ക് വിശക്കുന്നു' എന്നീ രണ്ടുവാക്കുകള്‍ മാത്രമാണ് കുട്ടികള്‍ പറഞ്ഞതെന്നും രക്ഷാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

ഒരുമാസത്തിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ, കുട്ടികളെ കാട്ടില്‍നിന്നു കണ്ടെത്തിയ ദൗത്യസംഘത്തിലെ അംഗങ്ങളാണ് ഇക്കാര്യം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത് 'കുട്ടികളില്‍ ഏറ്റവും മൂത്തവളായ ലെസ്ലി, കുഞ്ഞ് അനിയനെയും കയ്യിലെടുത്ത് അരികിലേക്ക് ഓടിയെത്തിയ ശേഷം എനിക്ക് വിശക്കുന്നു എന്നാണ് ആദ്യം പറഞ്ഞത്. ഒരാണ്‍കുട്ടി നിലത്ത് കിടക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ എഴുന്നേറ്റു. എന്റെ അമ്മ മരിച്ചു എന്നാണ് അവന്‍ പറഞ്ഞത്. കുട്ടികളെ പ്രചോദക വാക്കുകള്‍ പറഞ്ഞ് ആശ്വസിപ്പിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം' രക്ഷാദൗത്യസേനാംഗം നിക്കോളാസ് ഒര്‍ഡനസ് ഗോമസ് പറഞ്ഞു.

അമ്മ മഗ്ദലീനയ്‌ക്കൊപ്പം മെയ് ഒന്നിനായിരുന്നു 4 കുട്ടികളുടെയും വിമാനയാത്ര. തെക്കന്‍ കൊളംബിയയിലെ അരരാക്കുവരയില്‍നിന്നു പറന്നുയര്‍ന്ന സെസ്‌ന 206 എന്ന ചെറുവിമാനം കാകെറ്റ പ്രവിശ്യയിലെ ഉള്‍ക്കാട്ടില്‍ എന്‍ജിന്‍ തകരാര്‍ മൂലം തകര്‍ന്നു വീണു. രണ്ടാഴ്ചത്തെ തിരച്ചിലിനുശേഷം മേയ് 15ന് വിമാനം കണ്ടെത്തി. സമീപത്ത് അമ്മ മഗ്ദലീന, പൈലറ്റ്, ഒപ്പമുണ്ടായിരുന്ന ഗോത്രനേതാവ് എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തി. 

'നമ്മള്‍ സുഹൃത്തുക്കളാണെന്നും നിങ്ങളുടെ അച്ഛനും അമ്മാവനും ആണ് ഞങ്ങളെ ഇങ്ങോട്ട് അയച്ചത്. നമ്മള്‍ ഇപ്പോള്‍ ഒരു കുടുംബമാണ്' എന്നെല്ലാം പറഞ്ഞാണു കുട്ടികളെ ചേര്‍ത്തു പിടിച്ചതെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കപ്പപ്പൊടിയും കാട്ടുപഴങ്ങളും കഴിച്ചാണ് കുട്ടികള്‍ ജീവന്‍ നിലനിര്‍ത്തയതെന്നു കൊളംബിയന്‍ സൈനിക വക്താവ് അര്‍നുള്‍ഫോ സാഞ്ചെസ് പറഞ്ഞു.

കുട്ടികള്‍ സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവരെ കണ്ടശേഷം അച്ഛനും മുത്തച്ഛനും അറിയിച്ചു. അതേസമയം ദൗത്യസംഘത്തോടൊപ്പം കാട്ടിലെത്തിയശേഷം മേയ് 18ന് കാണാതായ വില്‍സണ്‍ എന്ന ബല്‍ജിയന്‍ ഷെപ്പേഡ് നായയ്ക്കായി തിരച്ചില്‍ തുടരുകയാണ്. നായ 34 ദിവസം ഒപ്പം ഉണ്ടായിരുന്നുവെന്നും അപ്പോള്‍ തന്നെ ഭക്ഷണമില്ലാതെ ക്ഷീണിച്ചിരുന്നെന്നും കുട്ടികള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT