ഇമ്രാന്‍ ഖാന്‍/ ഫയല്‍ ചിത്രം 
World

ഇമ്രാന്‍ ഖാന് ആശ്വാസം; ശിക്ഷ മരവിപ്പിച്ചു, ഉടന്‍ ജയില്‍ മോചിതനായേക്കും

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശിക്ഷ മരവിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശിക്ഷ മരവിപ്പിച്ചു. തോഷഖാനാ അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി, ഇമ്രാന്‍ ഖാനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതാണ് ഇസ്ലാമാബാദ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചത്. ഇമ്രാന്‍ ഉടന്‍ ജയില്‍ മോചിതനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിചാരണ കോടതി വിധിക്കെതിരെ ഇമ്രാന്‍ ഖാന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി.  ചീഫ് ജസ്റ്റിസ് അമീര്‍ ഫറൂഖ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇമ്രാന്‍ ഖാന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

തോഷഖാനാ അഴിമതി കേസില്‍ ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാന്‍ ഖാനെതിരായ വിധി വിചാരണ കോടതി പുറപ്പെടുവിച്ചത്. കേസില്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ വിചാരണ കോടതി ഇമ്രാന്‍ ഖാനെ മൂന്ന് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നതാണ് ഇമ്രാന്‍ ഖാനെതിരായ കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT