വെടിവയ്പ് നടന്ന ക്രിസ്ത്യന്‍ പള്ളിയില്‍ പൊലീസ് പരിശോധന ചിത്രം എഎഫ്പി 
World

പള്ളിയില്‍ വച്ച് മൂന്ന് മക്കളെ നിഷ്‌കരുണം വെടിവച്ചു കൊന്നു; അച്ഛന്‍ ജീവനൊടുക്കി

മരിച്ച മൂന്ന് കുട്ടികളും 15 വയസ്സിന് താഴെയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു 

Author : സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: പള്ളിയില്‍ വച്ച് മൂന്ന് മക്കളെ വെടിവച്ചുകൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. യുഎസിലെ ആര്‍ഡന്‍ ആര്‍ക്കേഡ് ഏരിയയിലെ ചര്‍ച്ച് ഓഫ് സാക്രമെന്റോയിലായിരുന്നു വെടിവയ്പ്.. വെടിവയ്പില്‍ മറ്റൊരാള്‍ കൂടി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിന് ഈ സംഭവവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

മരിച്ച മൂന്ന് കുട്ടികളും 15 വയസ്സിന് താഴെയുള്ളവരാണെന്ന് സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസിലെ സര്‍ജന്റ് റോഡ് ഗ്രാസ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വൈകീട്ട് 5.07ന് പള്ളിക്കുള്ളില്‍ വെടിവയ്പ്പ് നടന്നതായി ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 

കൊലപാതകത്തിന് പിന്നില്‍ ഗാര്‍ഹിക പ്രശ്‌നങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അടുത്തിടെയായി യുഎസില്‍ തോക്കു ഉപയോഗിച്ചുള്ള കൊലപാതകങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടയാതായി പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT