ഇന്ത്യ - പാക് അതിര്‍ത്തി പിടിഐ
World

'പരസ്പരം പ്രകോപനം സൃഷ്ടിക്കരുത്, അതിര്‍ത്തിയില്‍ സൈനികരെ കുറയ്ക്കും'; വെടിനിര്‍ത്തലിന് ശേഷം ഇന്ത്യ-പാക് ധാരണ

ഇരുപക്ഷത്തിന്റെയും ഭാഗത്ത് നിന്ന് വെടിനിര്‍ത്തലിന് ധാരണയായ സാഹചര്യത്തിലാണ് സൈനിക തല ചര്‍ച്ചകള്‍ നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പരസ്പരം പ്രകോപനം സൃഷ്ടിക്കുന്ന നീക്കങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണ. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആക്രമണം ശക്തമായിരുന്നു. പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതിന് ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കിയിരുന്നു.

ഇരുപക്ഷത്തിന്റെയും ഭാഗത്ത് നിന്ന് വെടിനിര്‍ത്തലിന് ധാരണയായ സാഹചര്യത്തിലാണ് സൈനിക തല ചര്‍ച്ചകള്‍ നടന്നത്. ഇരുപക്ഷവും വെടിയുതിര്‍ക്കുകയോ, ശത്രുതാപരമായ നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്ന ധാരണ തുടരുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരെ കുറയ്ക്കുന്നതടക്കമുള്ള അടിയന്തര നടപടികള്‍ ഇരുപക്ഷവും പരിഗണിക്കണമെന്നും ധാരണയായിട്ടുണ്ട്.

'വാക്കുകളും ദൃശ്യങ്ങളും കൊണ്ട് നടത്തുന്ന യുദ്ധത്തോട് 'നോ' പറയണം, യുദ്ധത്തിന്റെ മാതൃക നാം നിരസിക്കണം' പോപ്പ് ലിയോ

'വൈകുന്നേരം 5:00 നാണ് ഡിജിഎസ്എംഒ തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇരുപക്ഷവും വെടിയുതിര്‍ക്കുകയോ പരസ്പരം ആക്രമണാത്മകവും ശത്രുതാപരമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യരുതെന്ന പ്രതിജ്ഞാബദ്ധത തുടരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതിര്‍ത്തിയിലും സമീപപ്രദേശങ്ങളില്‍ നിന്നും സൈനികരെ കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ഇരുപക്ഷവും പരിഗണിക്കാനും ധാരണയായി, 'ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT