Donald Trump- modi  ഫയൽ
World

ഉയര്‍ന്ന താരിഫ് ചുമത്താന്‍ പുതിയ തന്ത്രമോ?; ഇന്ത്യ അടക്കം 16 രാജ്യങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

ഇന്ത്യ, ചൈന, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെ 16 പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ, ചൈന, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെ 16 പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക. അന്യായമായ വ്യാപാര രീതികളുമായി ബന്ധപ്പെട്ടാണ് ഈ രാജ്യങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ട്രംപ് ഭരണകൂടം ഉത്തരവിട്ടത്. ഈ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച താരിഫ് നയം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സമ്മര്‍ദ്ദതന്ത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം ട്രംപിന്റെ പുതിയ താരിഫ് നയം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് യുഎസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 1974 ലെ വ്യാപാര നിയമത്തിലെ 'സെക്ഷന്‍ 301' പ്രകാരം ഈ രാജ്യങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അന്യായമായ വ്യാപാര രീതികള്‍ പിന്തുടരുന്ന വ്യാപാര പങ്കാളികള്‍ക്കെതിരെ താരിഫോ മറ്റു പ്രതികാര നടപടികളോ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിന് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്.

ഈ വേനല്‍ക്കാലത്ത് ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ എന്നിവയ്ക്കെതിരെ പുതിയ താരിഫ് ചുമത്താന്‍ അന്വേഷണം വഴി സാധിക്കുമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ പറഞ്ഞു. അന്വേഷണത്തിന് വിധേയമാകുന്ന മറ്റ് വ്യാപാര പങ്കാളികളില്‍ തായ്വാന്‍, വിയറ്റ്‌നാം, തായ്ലന്‍ഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ എന്നിവ ഉള്‍പ്പെടുന്നു. യുഎസിലെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ കാനഡയെ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല.

India, China Among 16 US Trading Partners Hit By Trump's '301' Tariff Probes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമന വിവാദം: മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു; കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനം ഒഴിയും

'തിയറ്ററിൽ കണ്ട പടം തന്നെയാണോ ഒടിടിയിൽ വന്നത്, അതോ ഇനി പടമെങ്ങാനും മാറി പോയോ!'; ഒടിടി റിലീസിന് പിന്നാലെ 'കറുപ്പി'ന് ട്രോൾ

'13 ദിവസം ഭര്‍ത്താവ് ഭാര്യയോട് മിണ്ടിയില്ല'; ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീംകോടതി

ഇത്തവണ മഴ കുറയുമോ?; കാലവര്‍ഷ സീസണില്‍ എല്‍ നിനോയ്ക്ക് സാധ്യത

പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി; ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ മാറ്റി

SCROLL FOR NEXT