Nishikant Dubey x
World

'സ്വയം കണ്ണാടിയില്‍ നോക്കണം, ഇത്തരം വേദികളില്‍ പ്രസംഗിക്കുന്നത് നിര്‍ത്തണം'; യുഎന്നില്‍ പാകിസ്ഥാനോട് ഇന്ത്യ

പാകിസ്ഥാനിലെ കുട്ടികള്‍ക്കെതിരെയുള്ള ഗുരുതര പീഡനങ്ങളില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദുബെ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ബാലാവകാശ ലംഘനങ്ങള്‍ക്കും അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കും ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യ നടത്തിയ ഭീകരവിരുദ്ധ നടപടികള്‍ സിവിലിയന്‍മാരെ രക്ഷിക്കാന്‍ ആയിരുന്നെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരത,ഷെല്ലാക്രമണം, വ്യോമാക്രണം എന്നിവയില്‍ പാകിസ്ഥാന്റെ പങ്ക് എടുത്തു കാണിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറലിന്റെ 2025ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വിശദീകരിച്ചത്.

കുട്ടികള്‍ക്കെതിരെയുള്ള ഗുരുതര പീഡനങ്ങളില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദുബെ പറഞ്ഞു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും വ്യോമാക്രമണങ്ങളും കാരണം നിരവധി അഫ്ഗാന്‍ കുട്ടികള്‍ കൊല്ലപ്പെടുകയും പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''സ്‌കൂളുകള്‍ക്കു നേരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍, അഫ്ഗാനിലെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവ ഈ റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അവിടെ പാകിസ്ഥാന്‍ നടത്തിയ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണവും വ്യോമാക്രമണവും അഫ്ഗാന്‍ കുട്ടികളുടെ മരണത്തിനും പരിക്കുകള്‍ക്കും കാരണമായി. പഹല്‍ഗാമില്‍ പാകിസ്ഥാന്‍ പരിശീലനം ലഭിച്ച ഭീകരര്‍ നടത്തിയ ക്രൂരമായ ആക്രമണം ലോകം മറന്നിട്ടില്ല. ഭീകരാക്രമണത്തിന് ശേഷം 2025 മെയ് മാസത്തില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു. പാകിസ്ഥാനിലേയും പാക് അധിനിവേശ ജമ്മുകശ്മീരിലേയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തി. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തി. പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് ഭീകരക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തുകയും നിരവധി ഭീകരരെ വധിച്ചതായും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സംഭവിച്ചതിന് ശേഷവും പാകിസ്ഥാന്‍ അന്താരാഷ്ട്ര വേദികളില്‍ സംസാരിക്കുന്നത് കപടതയാണെന്ന് ദുബെ പറഞ്ഞു. പാകിസ്ഥാന്‍ സ്വയം കണ്ണാടിയില്‍ നോക്കണം. ഇത്തരം വേദികളില്‍ പ്രസംഗിക്കുന്നത് നിര്‍ത്തണം. കുട്ടികളെ സംരക്ഷിക്കാനുള്ള നടപടിയെടുക്കണം. അതിര്‍ത്തിക്കുള്ളിലെ സ്ത്രീകളേയും കുട്ടികളേയും ലക്ഷ്യമിടുന്നത് നിര്‍ത്തണം'', ദുബെ പറഞ്ഞു. ഇന്ത്യയുടെ ശിശുസംരക്ഷണ പദ്ധതികള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. കുട്ടികള്‍ക്ക് അടിയന്തര സഹായം നല്‍കുന്ന ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ല 1098 പോലുള്ള ശ്രമങ്ങളെ അംഗീകരിച്ചതിന് യുഎന്നിന് നന്ദി പറഞ്ഞു.

 India Slams Pakistan For Terrorism, Child Abuse At UN

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

വയനാട്ടിലെ കടുവയെ തുരത്താൻ ശ്രമം, ഡെംബലെ 'ദ ബെസ്റ്റ്'; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി രണ്ടുമുതല്‍; വിര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു, വിശദാംശങ്ങള്‍

ലൈംഗിക അതിക്രമ കേസ്: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഡെംബലെയ്ക്ക്; വനിതകളില്‍ തിളങ്ങി ബോണ്‍മാറ്റി

SCROLL FOR NEXT