indian Foreign Secretary signs condolence book for Ali Khamenei 
World

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

എംബസിയില്‍ വച്ച പുസ്തകത്തില്‍ വിക്രം മിസ്രി ഒപ്പുവച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ എത്തിയാണ് ആയത്തുല്ല ഖമേനിക്കായി അനുശോചനം അറിയിച്ചത്. എംബസിയില്‍ വച്ച പുസ്തകത്തില്‍ വിക്രം മിസ്രി ഒപ്പുവച്ചു.

ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്.

അതിനിടെ, ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റി വച്ചു. ബുധനാഴ്ച വൈകുന്നേരം ടെഹ്റാനില്‍ ആയിരുന്നു സംസ്‌കാര ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. ഖമേനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഷ്ഹദില്‍ സംസ്‌കരിക്കുമെന്നായിരുന്നു അറിയിപ്പ്. പൊതുദര്‍ശത്തിലെ വന്‍ ജനപങ്കാളിത്തം ഉള്‍പ്പെടെ പരിഗണിച്ചാണ് സംസ്‌കാരം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖമേനിയുടെ മരണത്തില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണമാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Foreign Secretary signs condolence book for Khamenei, 1st Indian reaction on death


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിട്ടാത്ത മുന്തിരി പുളിക്കും; വാട്സ്ആപ്പ് മെസേജ് വച്ച് സിനിമ ചെയ്യാൻ എന്നെ കിട്ടില്ല'; 'കേരള സ്റ്റോറി 1' സംവിധായകനെതിരെ രണ്ടാം ഭാ​ഗത്തിന്റെ നിർമാതാവ്

ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾക്ക് കറുവപ്പട്ട ബെസ്ററാണ്

അമിത വേ​ഗത്തിൽ വാഹനമോടിച്ചു; കാമറയിൽ കുടുങ്ങി, ധോനിക്ക് പിഴ ശിക്ഷ

'ഒരു തമിഴ് നടിയും എന്റെ നായികയാകാന്‍ തയ്യാറായില്ല; ഒപ്പം നിന്നത് മലയാളം നടിമാര്‍ മാത്രം'; ചര്‍ച്ചയായി കെന്‍ കരുണാസ് പറഞ്ഞത്

'സിനിമയിൽ നിശ്ചിത നിയമങ്ങളൊന്നുമില്ല; വിജയവും പരാജയവുമൊക്കെ അതിന്റെ ഭാ​ഗം'

SCROLL FOR NEXT