പ്രതീകാത്മക ചിത്രം 
World

ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട നിലയില്‍; 33കാരന്‍ അറസ്റ്റില്‍

സംഭവത്തില്‍ 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഡുനെഡിന്‍: ഇന്ത്യന്‍ വംശജനായ യുവാവിനെ ന്യൂസിലന്‍ഡിലെ ഡുനെഡിനില്‍ വീടിന് പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബില്‍ നിന്നുള്ള ഗുര്‍ജിത് സിങ്ങാ(28)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ടെലികോം കമ്പനിയായ കോറസില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട ഗുര്‍ജിത് സിങ്.

ഗുര്‍ജിത്തിനെ ന്യൂസിലന്‍ഡിലേക്ക് അയയ്ക്കുന്നതിനായി പിതാവ് നിഷാന്‍ സിങ് പഞ്ചാബിലെ തന്റെ ഗ്രാമഭൂമി വിറ്റതായി സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് ഗുര്‍ജിത് സിങ്ങിനെ പൈന്‍ ഹില്ലിലെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ചോരയും ചില്ലുകളും പൊട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു.

മൃതദേഹത്തില്‍ മൂര്‍ച്ചയേറിയ വസ്തു കൊണ്ട് നിരവധി കുത്തുകള്‍ കൊണ്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം

'3000 മീറ്റർ ജയിച്ചു... എനിക്കൊരു വീട് കിട്ടുമോ?'... 'കിട്ടും'!