ജാസ്മീന്‍ കൗര്‍ 
World

പ്രണയത്തില്‍ നിന്ന് പിന്‍മാറി; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ജീവനോടെ കുഴിച്ചുമൂടി

ഓസ്‌ട്രേലിയയില്‍ പ്രണയത്തില്‍നിന്നു പിന്മാറിയതിന് ഇന്ത്യന്‍ വംശജയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ മുന്‍ കാമുകന്‍ ജീവനോടെ കുഴിച്ചു മൂട

Author : സമകാലിക മലയാളം ഡെസ്ക്

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ പ്രണയത്തില്‍നിന്നു പിന്മാറിയതിന് ഇന്ത്യന്‍ വംശജയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ മുന്‍ കാമുകന്‍ ജീവനോടെ കുഴിച്ചു മൂടി. ജാസ്മീന്‍ കൗര്‍ എന്ന 21കാരിയെയാണ് മുന്‍ കാമുകന്‍ തരിക്ജ്യോത് സിങ്(22) കേബിളുകള്‍കൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. ഓസ്‌ട്രേലിയയിലെ ഫ്‌ലിന്‍ഡേഴ്‌സ റേഞ്ചസില്‍ 2021 മാര്‍ച്ചിലാണ് സംഭവം നടന്നത്. ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും.

2021 മാര്‍ച്ചിലാണ് ജാസ്മീനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ തരിക്ജ്യോത് പൊലീസ് പിടിയിലായത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ഇന്നലെയാണ് കോടതി വിചാരണ പൂര്‍ത്തിയായത്.
പ്രണയബന്ധം തകര്‍ന്നത് താങ്ങാനാകാതെയാണ് തരിക്ജ്യോത് ജാസ്മീനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. 

തരിക് ജാസ്മീനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും അയാള്‍ പിന്മാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കള്‍ അറിയിച്ചു. ജാസ്മീനെ ജോലി സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയില്‍ ഇട്ട ശേഷം 400 കിലോമീറ്റര്‍ അകലെയുള്ള ഒരു ശ്മശാനത്തില്‍ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു. കയ്യും കാലും കെട്ടിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവരെ ജീവനോടെയാണ് കുഴിച്ചുമൂടിയത് എന്നതിന് തെളിവുകള്‍ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

'പി രാജീവ് വലിയ ബുദ്ധിജീവി, ഞാന്‍ വെറും സാധാരണ നാട്ടിന്‍പുറത്തുകാരന്‍'; ബോഡി ലാംഗേജില്‍ മറുപടിയുമായി മുഖ്യമന്ത്രി

പണക്കാരനാകണോ? ഒരാള്‍ക്ക് ഒന്നല്ല, മൂന്ന് അക്കൗണ്ട് വേണം; സ്ട്രാറ്റജി ഇങ്ങനെ

'ഇരുവരും ഒരുമിച്ച് തിയറ്റർ കത്തിക്കാനുള്ള ടെൻഡർ എടുത്തെന്നാ തോന്നുന്നേ!' അനിരുദ്ധിനൊപ്പം വേടൻ; ആവേശത്തിൽ ആരാധകർ