Indian vessel MV Gautam faced critical technical failure in the Arabian Sea Pakistan Navy and Maritime Security Agency conducted the rescue mission 
World

അറബിക്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ കപ്പലിന് സഹായവുമായി പാകിസ്ഥാന്‍ നാവികസേന, വിഡിയോ

പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയും ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്‌ലാമാബാദ്: അറബിക്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ കപ്പലായ എംവി ഗൗതമിന് പാകിസ്ഥാന്‍ നാവിക സേനയുടെ സഹായം. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടയിലാണ് കപ്പലിന് സാങ്കേതിക തകരാര്‍ ഉണ്ടായത്. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ സെന്ററില്‍ നിന്നുള്ള അഭ്യര്‍ഥന പ്രകാരമാണ് പാക് നാവികസേന സഹായം നല്‍കിയത്.

രക്ഷാപ്രവര്‍ത്തനത്തിനായി പാകിസ്ഥാന്‍ നാവികസേന പിഎംഎസ്എസ് കശ്മീര്‍ എന്ന കപ്പലിനെ ചുമതലപ്പെടുത്തി. പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയും ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നു. 6 ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യന്‍ ജീവനക്കാരനുമാണ് കപ്പലിലുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള സഹായത്തിനു പുറമേ ഭക്ഷണവും വൈദ്യസഹായവും നല്‍കി.

കുടുങ്ങിക്കിടന്ന ജീവനക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകള്‍, മറ്റ് അടിയന്തര സഹായങ്ങള്‍ എന്നിവ നല്‍കി. കപ്പലിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനും കപ്പല്‍ സുരക്ഷിതമാക്കാനും നാവികസേന സാങ്കേതിക സഹായം നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു.

Indian vessel MV Gautam faced critical technical failure in the Arabian Sea., Pakistan Navy and Maritime Security Agency conducted the rescue mission

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ