പ്രെസ്ടിജ് ഫാല്‍ക്കന്‍ എക്‌സ്
World

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് അപകടം; കാണാതായവരില്‍ 13 പേര്‍ ഇന്ത്യക്കാര്‍, തിരച്ചില്‍

ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

മസ്‌കത്ത്: ഒമാന്‍ തീരത്ത് കൊമോറോസ് പതാകവെച്ച എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്കായി തിരച്ചില്‍. എണ്ണക്കപ്പലിലെ 13 ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെ കണ്ടെത്തിയിട്ടില്ലെന്ന് ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു

ഇന്നലെ ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്. പ്രെസ്ടിജ് ഫാല്‍ക്കന്‍ എന്ന പേരിലുള്ള കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തെ തുടര്‍ന്ന് മാരിടൈം അധികൃതരുമായി ഏകോപിപ്പിച്ച് ഒമാനി അധികൃതര്‍ സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയതായി ഒമാന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി തിങ്കളാഴ്ച വൈകി റിപ്പോര്‍ട്ട് ചെയ്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും മാരിടൈം സെക്യൂരിറ്റി സെന്റര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ