കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ യുഎസ് ട്രഷറി സെക്രട്ടറിക്കൊപ്പം 
World

'നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ നിര്‍ത്തി, വാങ്ങാന്‍ പറഞ്ഞപ്പോള്‍ വാങ്ങി, അമേരിക്ക പറയുന്നതെന്തും ഇന്ത്യ ചെയ്യുന്നു'; യുഎസ് സെക്രട്ടറി

റഷ്യന്‍ എണ്ണ വാങ്ങാന്‍ നമ്മുടെ സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് യുഎസ് ട്രഷറി വകുപ്പ് ഇന്നലെ അനുമതി നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ യുഎസ് നിര്‍ദേശമനുസരിച്ചു തന്നെ ഇന്ത്യ ചെയ്യുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഗുഡ് ആക്ടേഴ്‌സ് ആണെന്നും അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ തന്നെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ആഗോളതലത്തില്‍ എണ്ണവിതരണം സുഗമമാക്കാനായാണ് കടലിലുള്ള റഷ്യന്‍ കപ്പലുകളില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫോക്‌സ് ബിസിനസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയെക്കുറിച്ചുള്ള സ്‌കോട്ടിന്റെ പരാമര്‍ശം.

'ഇന്ത്യക്കാര്‍ ഗുഡ് ആക്ടേഴ്‌സ് ആണ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ അത് പാലിച്ചു. അതിന് പകരമായി അമേരിക്കന്‍ എണ്ണ ഉപയോഗിക്കാനാണ് അവര്‍ തീരുമാനിച്ചിരുന്നത്. ലോകത്ത് നിലവില്‍ എണ്ണവിതരണത്തില്‍ പ്രതിസന്ധിയില്ല, റഷ്യന്‍ എണ്ണ വാങ്ങാന്‍ നമ്മുടെ സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് യുഎസ് ട്രഷറി വകുപ്പ് ഇന്നലെ അനുമതി നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ യുഎസ് നിര്‍ദേശമനുസരിച്ചു തന്നെ ഇന്ത്യ ചെയ്യുന്നുണ്ട്'- സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

ഉപരോധങ്ങള്‍ കാരണം നിലവില്‍ കപ്പലുകളില്‍ കോടിക്കണക്കിന് ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആ ചരക്കുകള്‍ വാങ്ങുന്നവരിലേക്ക് എത്താന്‍ അനുവദിക്കുന്നത് ആഗോള വിതരണം വേഗത്തില്‍ വര്‍ദ്ധിപ്പിക്കും. ഈ സംഘര്‍ഷ സമയത്ത് വിപണിയില്‍ ആശ്വാസം പകരുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുന്ന രീതി ഞങ്ങള്‍ തുടരും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയ കാലയളവില്‍ അമേരിക്ക ഇന്ത്യയ്ക്കുമേല്‍ 25ശതമാനം തീരുവ ചുമത്തിയിരുന്നു. ഇന്ത്യ നിലപാട് മാറ്റിയതോടെ ട്രംപ് ഭരണകൂടം പിഴത്തീരുവ പിന്‍വലിച്ചിരുന്നു. 30 ദിവസത്തേക്കാണ് ഇപ്പോള്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കിയിരിക്കുന്നത്.

‘Indians are Good Actors, Stopped Buying Russian Oil when We Told Them to’: US Treasury Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അയ്യപ്പ സംഗമത്തില്‍ യോഗിയുടെ സന്ദേശം വായിച്ചത് തെറ്റ്; പരാജയം മുന്‍കൂട്ടി മനസിലാക്കാന്‍ കഴിഞ്ഞില്ല; 30 മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ട് നല്‍കി'

യാത്രാരേഖകളില്ലാതെ കാഞ്ഞങ്ങാട്ടെത്തിയ ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ

'തലങ്ങും വിലങ്ങും ഒറ്റമൂലികൾ പ്രയോഗിക്കുന്നതല്ല ആയുർവേദം, കരൾ മാറ്റിവെക്കുന്ന അവസ്ഥയിലായ രോഗിയെ മരുന്ന് കൊടുത്തു മാറ്റി തരാം എന്ന് ബോധമുള്ള ഒരു ആയുർവേദ ഡോക്ടറും പറയില്ല'

'ചന്തു അങ്ങനെ പ്രതികരിച്ചില്ലെങ്കിൽ അത് സലിം കുമാറിന്റെ മോനാണെന്ന് പറയാൻ പറ്റുമോ ? ; ഇങ്ങനെയാണോ കാശുണ്ടാക്കുന്നത് ?'

മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

SCROLL FOR NEXT