മസ്കറ്റ്: ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാം. ഇന്ത്യ ഉൾപ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാൻ അനുമതിയായി.
കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും ഒമാൻ സന്ദർശിക്കാനാഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. പ്രത്യേക നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിട്ടായിരിക്കും പ്രവേശനം. വിസയില്ലാതെ 10 ദിവസം വരെ ഒമാനിൽ തങ്ങാമെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നേരത്തെ തന്നെ ബുക്ക് ചെയ്ത ഉറപ്പാക്കിയ ഹോട്ടൽ റിസർവേഷൻ, ആരോഗ്യ ഇൻഷുറൻസ്, മടങ്ങിപ്പോകാനുള്ള ടിക്കറ്റ് തുടങ്ങിയവയാണ് പ്രവേശനത്തിനുള്ള നിബന്ധനകൾ. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി ടൂറിസം രംഗത്തെ ശക്തിപ്പെടുത്താനാണ് ഒമാൻ അധികൃതരുടെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates