ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് 
World

ഇന്ദിര; മാര്‍ക്വേസിന്റെ മകള്‍, ലോകമറിയാത്ത പ്രണയകഥ പുറത്ത്

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മെക്‌സിക്കന്‍ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ സൂസന കാറ്റോയുമായി മാര്‍ക്വേസ് അടുത്തു

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടും ആരാധകരുള്ള എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ സ്വകാര്യ ജീവിതം ഏറെക്കുറെ വായനക്കാര്‍ക്കെല്ലാം പരിചിതമാണ്. പ്രസിദ്ധനാകുന്നതിന് മുന്നേ അദ്ദേഹവും കുടുംബവും കടന്നുവന്ന വഴികള്‍ പലവേളകളിലായി ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം മരിച്ച് എട്ടു വര്‍ഷം പിന്നിടുമ്പോള്‍ മാര്‍ക്വേസിനെ പറ്റി മറ്റൊരു രഹസ്യം പരസ്യമായിരിക്കുകയാണ്. അധികമാരും അറിയാത്ത മാര്‍ക്വേസിന്റെ മകളുടെ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. എഴുത്തുകാരനും കാമുകിയും ചുരുക്കം ചില ബന്ധുക്കളും മാത്രമറിഞ്ഞ ഈ ബന്ധത്തില്‍ ജനിച്ച കുഞ്ഞിന്റെ പേര് ഇന്ദിര എന്നാണ്. 

മെഴ്‌സിഡസ് ബാര്‍ച്ചയെയാണ് മാര്‍ക്വേസ് വിവാഹം ചെയ്തത്. ഇവര്‍ക്ക് റോഡ്രിയോ എന്നും ഗോണ്‍സാലോയെന്നും പേരുള്ള രണ്ട് മക്കളാണുള്ളത്. മാതാപിതാക്കള്‍ മരണംവരെ താമസിച്ച മെക്‌സിക്കോ സിറ്റിയില്‍ തന്നെയാണ് ഇവര്‍ രണ്ടുപേരുമുള്ളത്. 

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മെക്‌സിക്കന്‍ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ സൂസന കാറ്റോയുമായി മാര്‍ക്വേസ് അടുത്തു. ഈ ബന്ധത്തിലുണ്ടായ കുട്ടിയാണ് ഇന്ദിര. സൂസനയും മാര്‍ക്വേസും രണ്ട് സിനിമകള്‍ക്ക് വേണ്ടി ഒരുമിച്ച് തിരക്കഥ ഒരുക്കിയിരുന്നു. സൂസന നിരവധി തവണ മാര്‍ക്വേസിനെ അഭിമുഖം ചെയ്തിട്ടുണ്ട്. ഈ ബന്ധമാണ് പിന്നീട് പ്രണയത്തിലേക്ക് വളര്‍ന്നത്. 

കുഞ്ഞുണ്ടായപ്പോള്‍ രഹസ്യമായി വെയ്ക്കാനാണ് ഇരുവരും തീരുമാനിച്ചത്. ഇന്ദിരയ്ക്ക് ഇപ്പോള്‍ മുപ്പതുകളുടെ തുടക്കമാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

മാതാപിതാക്കളെപ്പോലെ കലാലോകം തന്നെയാണ് ഇന്ദിരയും തെരഞ്ഞെടുത്തിരിക്കുന്നത്. മെക്‌സിക്കോയില്‍ ശ്രദ്ധിക്കപ്പെടുന്നൊരു ഡോക്യുമെന്ററി ഫിലിം മേക്കറായി മാറുകയാണ് ഇന്ദിര. മെക്‌സിക്കോയില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ ജീവിതം ആസ്പദമാക്കി ഇന്ദിര സംവിധാനം ചെയ്ത ഡോക്യുമെന്ററിക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. 

ഇന്ദിരയെ വര്‍ഷങ്ങളായി അറിയാമെന്നും എന്നാല്‍ മാര്‍ക്വേസും സൂസനയും ഇതേപ്പറ്റി പുറത്തു പറയരുത് എന്ന് പറഞ്ഞിരുന്നതായും മാര്‍ക്വേസിന്റെ ബന്ധു ഷാനി ഗാര്‍സിയ മാര്‍ക്വേസ് പറഞ്ഞു. മാര്‍ക്വേസിന്റെ മക്കള്‍ക്കും ഇതേപ്പറ്റി ബോധ്യമുണ്ടെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു. 

2020ലാണ് മാര്‍ക്വേസിന്റെ ഭാര്യ മെഴ്‌സിഡസ് ബാര്‍ച്ച  മരിക്കുന്നത്. ഇവരോടുള്ള ബഹുമാനം കാരണമാണ് ഇന്ദിരയെക്കുറിച്ച് സംസാരിക്കാതിരുന്നത് എന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT