വിഡിയോ സ്ക്രീൻഷോട്ട് 
World

കാമുകിയെ കാറിന് മുകളിൽ കെട്ടിവെച്ച് വൈറൽ വിഡിയോ; വിശ്വാസം പരീക്ഷിച്ചതാണെന്ന് ഇൻസ്റ്റ​ഗ്രാം താരം 

വിഡിയോ വൈറലായതിന് പിന്നാലെ വൻ വിമർശനമാണ് ഇവർക്കു നേരെ ഉയരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വൈറൽ പോസ്റ്റ് സൃഷ്ടിച്ചെടുക്കാൻ ഏതറ്റം വരെയും പോകും എന്ന സ്ഥിതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിൽ ഒരു വിഭാ​ഗം. സാഹസികത കൂടുന്തോറും കാണികളുടെ എണ്ണവും ഉയരുമെന്നാണ് ഇവരുടെ പക്ഷം. ഇപ്പോഴിതാ വൈറലാകാൻ കാമുകിയെ കാറിന് മുകളിൽ കെട്ടി ന​ഗരത്തിൽ റൗണ്ടടിക്കുന്ന വിഡിയോയാണ് റഷ്യയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ സെർജി കോസെൻകോ പുറത്തുവിട്ടിരിക്കുന്നത്. 

സെർജി കാമുകി ബെന്റ്ലിയെ കാറിന്റെ മുകളിൽ കയറുകൊണ്ട് കെട്ടിയാണ്  മോസ്‌കോ നഗരത്തിലൂടെ ചുറ്റിയത്. ഇതിനുപുറമേ ഇരുവരുടെയും ഇടത്തെ കൈകൾ വിലങ്ങുവച്ച് ബന്ധിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റക്കയ്യിൽ സെർജി തന്നെയാണ് ആഡംബര കാർ ഓടിച്ചതും. വിഡിയോ വൈറലായതിന് പിന്നാലെ വൻ വിമർശനമാണ് ഇവർക്കു നേരെ ഉയരുന്നത്. 

അഞ്ച് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സെർജി പങ്കുവച്ച ഈ വിഡിയോ ഇതിനോടകം എൺപത്തേഴായിരത്തോളം പേർ കണ്ടുകഴിഞ്ഞു. വിഡിയോ വൈറലായതോടെ മോസ്കോ സ്റ്റേറ്റ് ട്രാഫിക് ഇൻസ്പെക്ടറേറ്റ് ഇടപെടുകയും അപടകരമായി ഡ്രൈവ് ചെയ്തതിന് 750 റൂബിൾ പിഴയിടുകയും ചെയ്‌തു. തങ്ങൾ പരസ്പര വിശ്വാസം പരീക്ഷിക്കുകയായിരുന്നു എന്നാണ് സെർജി കോസെൻകോയെുടെ വിചിത്ര വാദം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം