മനാമ: അണുവികിരണം (Radiation) ഉണ്ടായാൽ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. പൊതുജനങ്ങളെ ബോധവത്കരിക്കുന്നത്തിന്റെ ഭാഗമായി ആണ് നടപടി. വികിരണം, ഡേർട്ടി ബോംബു (dirty bomb) കൾ എന്നിവയിൽ നിന്നുള്ള ആഘാതം ഉൾപ്പെടെ വിവിധ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾ സ്വീകരിക്കേണ്ട നിർദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്. നാഷണൽ സിവിൽ പ്രൊട്ടക്ഷന്റെ ഔദ്യോഗിക സൈറ്റിൽ ( https://www.ncpp.gov.bh/en/ ) വിവരങ്ങൾ ലഭ്യമാണ്. പൊതു ജനങ്ങൾക്കിടയിൽ സുരക്ഷാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി ആണ് നടപടി. ഈ പോർട്ടൽ എല്ലാ ജനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
റേഡിയോ ആക്ടീവ് എക്സ്പോഷർ ഉണ്ടായാൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ പരിശോധിക്കാം
വസ്ത്രത്തിന്റെ പുറം പാളി ശ്രദ്ധാപൂർവം നീക്കം ചെയ്‌ത് ബാഗിലാക്കി ദൂരത്തേക്ക് മാറ്റി വെക്കുക.
നിങ്ങളുടെ ശരീരം കഴുകാൻ ജലസംഭരണി, ടാപ്പ് എന്നിവ ലഭ്യമല്ലെങ്കിൽ നനഞ്ഞ വൃത്തിയുള്ള തുണി ഉപയോഗിച്ചോ അല്ലെങ്കിൽ പേപ്പർ ടവൽ ഉപയോഗിച്ചോ വൃത്തിയാക്കുക. ഉപയോഗിച്ച പേപ്പർ,തുണി എന്നിവ ഒരു ബാഗിലാക്കി ദൂരെ മാറ്റി വെക്കുക.
ചെറുതും വലുതുമായ എല്ലാ ജനലുകളും വാതിലുകളും തുറസ്സായ സ്ഥലങ്ങളും അടക്കുക
ആണവ വികിരണ അപകടങ്ങൾ ഉണ്ടാകുന്ന സമയത്ത് മണൽത്തരി പോലെയോ പൊടി പോലെയോ ഉള്ള വസ്തുക്കൾ താഴേക്ക് പതിക്കും. അത് നമ്മുടെ ദേഹത്തും കാറിലുമൊക്കെ വീണേക്കാം. ഈ സാഹചര്യത്തിൽ ശരീരത്തിലെ മൂടാത്ത മുഖം, കൈകൾ തുടങ്ങിയ ഭാഗങ്ങളിൽ നനഞ്ഞ തുണിയോ ടവ്വലോ ഉപയോഗിച്ച് തുടയ്ക്കുക. സോപ്പോ ഷാംപൂവോ ഉപയോഗിച്ച് കഴുകാം. പക്ഷെ കണ്ടീഷണർ ഉപയോഗിക്കരുത്, കാരണം അത് റേഡിയോ ആക്ടീവ് വസ്തുക്കൾ മുടിയിൽ പറ്റിപ്പിടിക്കാൻ ഇടയാക്കും.
റേഡിയോ ആക്ടീവ് വസ്തുക്കളുടെ ശക്തി പതിയെ ക്ഷയിക്കും. അത് കൊണ്ട് കുറഞ്ഞത് 24 മണിക്കൂറെങ്കിലും വീടിനുള്ളിൽ തുടരുക.
ഗർഭിണികളായ സ്ത്രീകൾ അപകടമൊഴിവായി എന്ന് ഉറപ്പ് വരുത്തിയ ശേഷം ഡോക്ടറെ സമീപിച്ചു ഗർഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കണം.
"കാറ്റിന്റെ വേഗത, ദിശ, ദുരന്തത്തിന്റെ വലിപ്പവും വ്യാപ്തിയും, വികിരണത്തിന്റെ അളവും, റോഡുകൾക്കും കെട്ടിടങ്ങൾക്കും ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾ എന്നിവ പരിശോധിച്ചാകും ആളുകളെ ഒഴിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
തുറസ്സായ പ്രദേശത്താണ് അപകടം നടക്കുമ്പോൾ നമ്മൾ നിൽക്കുന്നത് എങ്കിൽ വളരെ പെട്ടെന്ന് ഏതെങ്കിലും കെട്ടിടങ്ങളിലോ,കടകളിലോ കയറി വാതിലും കതകും അടച്ചു സുരക്ഷിതമായി ഇരിക്കണം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടില്ലെങ്കിൽ, ആശുപത്രികൾ, ഫയർ സ്റ്റേഷനുകൾ, പൊലീസ് എന്നിവരുടെ അടിയന്തര സേവനം ഒഴിവാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗുരുതരമായി പരിക്കേറ്റവർക്ക് സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയും.
ശാസ്ത്രജ്ഞർ കുടിവെള്ള വിതരണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നത് വരെ കുപ്പി വെള്ളം മാത്രം കുടിക്കുക.
A series of instructions have been outlined in case of civil contingencies and major radiation accidents in Bahrain.The strategic objective of the new roadmap for emergency preparedness is to educate the public about a unified protocol of risk mitigation programmes.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates