ഹോര്‍മൂസ് കടലിടുക്ക്  file
World

ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാന്‍; ബോംബാക്രമണം ശക്തമാക്കി അമേരിക്ക

യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു. യുഎസ് ഇടപെടല്‍ അവസാനിപ്പിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ അറിയിച്ചു. ഹോര്‍മുസ് അടച്ചതിനുപിന്നാലെ ഇറാനില്‍ യുഎസ് ആക്രമണം ശക്തമാക്കി. ഇറാനില്‍ യുഎസ് നടത്തുന്ന മൂന്നാം ഘട്ട ആക്രമണമാണിത്.

യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ എവിടെയാണ് ആക്രമണം നടത്തിയത് എന്ന കാര്യം യുഎസ് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഇറാന്റെ തെക്കന്‍ തീരത്തെ പ്രധാന നഗരങ്ങളായ അസലുയെ, ഡെയ്ര്‍, ബുഷെഹര്‍, ബന്ദര്‍ അബ്ബാസ്, സിറിക് എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

അനുവാദമില്ലാത്ത വഴിയില്‍ക്കൂടി ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച കപ്പലിനെ ഐആര്‍ജിസി ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹോര്‍മുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചത്. തിരിച്ചടിച്ചാല്‍ കടുത്ത ആഘാതമുണ്ടാകുമെന്നും ഇറാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി.

Iran closes Strait of Hormuz; US intensifies bombing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബെല്ലിങ്ഹാമിന് ഡബിള്‍; നോര്‍വേയെ മറികടന്ന് ഇംഗ്ലണ്ട് സെമിയില്‍

വാനമ്പാടിക്ക് പ്രണാമം!, രാവിലെ 8 മുതല്‍ പൊതുദര്‍ശനം; സംസ്‌കാരം വൈകീട്ട്

ഓണം ഓഫര്‍! പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ

ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ബുധനാഴ്ച വരെ ശക്തമാകില്ല, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Today's Rashi Phalam July 12|ആഗ്രഹിച്ച ഒരു കാര്യം പൂർത്തിയാക്കാൻ സാഹചര്യം അനുകൂലമാകും