Abbas Araghchi X
World

ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കില്ല, അമേരിക്കന്‍ കേന്ദ്രങ്ങളാണ് ലക്ഷ്യമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി

അയല്‍രാജ്യങ്ങളുമായി ഇറാന് യാതൊരു പ്രശ്‌നവുമില്ലെന്നും അവരുമായി നല്ല അയല്‍പക്ക ബന്ധവും സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: രാജ്യത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. നിലവിലെ സാഹചര്യത്തില്‍ നാവിക ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന യാതൊരു നീക്കവും ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യങ്ങളുമായി ഇറാന് യാതൊരു പ്രശ്‌നവുമില്ലെന്നും അവരുമായി നല്ല അയല്‍പക്ക ബന്ധവും സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ അമേരിക്കന്‍ അധിനിവേശത്തിനെതിരായ പ്രതിരോധമാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

മേഖലയിലെ സഹോദര രാഷ്ട്രങ്ങളെയോ അയല്‍ക്കാരെയോ അല്ല, മറിച്ച് അമേരിക്കന്‍ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാന്റെ ഭരണഘടനാസ്ഥാപനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യത്ത് കൃത്യമായ ഭരണക്രമം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Iran has no current intention of closing the Strait of Hormuz

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ കുഴഞ്ഞുവീണു; ചികിത്സാ കിട്ടാതെ മരിച്ചെന്ന് പരാതി; പ്രതിഷേധം

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

SCROLL FOR NEXT