Iran to introduce new rules for shipping through Strait of Hormuz AI Image
World

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

യുഎസുമായും ഇസ്രയേലുമായും സഖ്യമുള്ള രാജ്യങ്ങളുടെ കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്ക് ഉപയോഗിക്കുന്നത് തടയാനുള്ള ഇറാന്റെ തീരുമാനത്തെയും അദ്ദേഹം ന്യായീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ടെഹ്റാന്‍: ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍. നിലവിലെ യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഇറാന്റെ ലക്ഷ്യം. ഇറാന്‍ വിദേശകാര്യ മന്ത്രിയായ അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. യുഎസുമായും ഇസ്രയേലുമായും സഖ്യമുള്ള രാജ്യങ്ങളുടെ കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്ക് ഉപയോഗിക്കുന്നത് തടയാനുള്ള ഇറാന്റെ തീരുമാനത്തെയും അദ്ദേഹം ന്യായീകരിച്ചു. യുദ്ധകാലത്ത് ഇത്തരമൊരു നീക്കം ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഇത് ഇറാനോട് ചേര്‍ന്നുള്ള ജലപാതയാണ്. സ്വാഭാവികമായും ഞങ്ങളുടെ ശത്രുക്കള്‍ ഈ ജലപാത ഉപയോഗിക്കുന്നത് ഞങ്ങള്‍ അനുവദിക്കില്ല. സംഘര്‍ഷവും സുരക്ഷാഭീഷണിയും കാരണം നിരവധി കപ്പലുകള്‍ ഇതിനകം ഈ പാതയിലൂടെയുള്ള ഗതാഗതത്തില്‍നിന്ന് പിന്തിരിഞ്ഞിട്ടുണ്ട്. യുദ്ധാനന്തരം ഇതില്‍ ഒരു പുനഃക്രമീകരണം വേണം. ഭാവിയില്‍ ഇതിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഒരു പുതിയ പ്രോട്ടോക്കോള്‍ ഇറാന്‍ ആവശ്യപ്പെടുമെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇറാന്റെ മേഖലയുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് വ്യക്തമായ നിയന്ത്രണങ്ങളോടെ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകുന്നതിന് പുതിയ ക്രമീകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഹോര്‍മൂസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇവിടുത്തെ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള ഇറാന്റെ നീക്കം ആഗോളതലത്തിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

Iran to introduce new rules for shipping through Strait of Hormuz

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

SCROLL FOR NEXT