'ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്തത് ഇവിടെയുണ്ട്'; മെട്രോ നഗരങ്ങളെ പിന്നിലാക്കി, 'ഹൈ ക്വളിറ്റി ലൈഫി'ല്‍ തല ഉയര്‍ത്തി തിരുവനന്തപുരം

നംബിയോയുടെ ഹെല്‍ത്ത്കെയര്‍ ഇന്‍ഡക്‌സില്‍ 63.4 പോയിന്റ് നേടിയ തിരുവനന്തപുരം ഉയര്‍ന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
Pathmanabha Swamy Temple
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രംപിടിഐ
Edited By:
Updated on: 
2 min read

കൊച്ചി: 2026-ലെ രാജ്യത്തെ ജീവിതനിലവാര റാങ്കിങ്ങില്‍ മികച്ച നേട്ടം കൈവരിച്ച് തിരുവനന്തപുരം നഗരം. റാങ്കിങ്ങില്‍ മുന്‍നിരയിലല്ലെങ്കിലും രാജ്യത്തെ പ്രമുഖ നഗരങ്ങളെയെല്ലാം പിന്നിലാക്കികൊണ്ട് 121.5 സ്‌കോര്‍ നേടി തിരുവനന്തപുരം സുപ്രധാന നേട്ടമാണ് കൈവരിച്ചത്. ജീവിക്കാന്‍ അനുയോജ്യമായ മികച്ച നഗരങ്ങളുടെ പട്ടികയില്‍ 164.2 സ്‌കോറുമായി പൂനെ ഒന്നാമതെത്തിയപ്പോള്‍, ഹൈദരാബാദ് (157.4), മംഗളൂരു (146.9) എന്നി നഗരങ്ങളാണ് പിന്നിലുള്ളത്. മിതമായ ജീവിതച്ചെലവ്, സുരക്ഷ, മികച്ച ആരോഗ്യസംവിധാനങ്ങള്‍, താരതമ്യേന ശാന്തമായ നഗരജീവിതം എന്നിവയാണ് തിരുവനന്തപുരത്തിന് പട്ടികയില്‍ മികച്ച സ്ഥാനം ലഭിച്ചത്.

ലോക നഗരങ്ങളിലെ ജീവിതച്ചെലവിനെയും ജീവിതനിലവാരത്തെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന 'നംബിയോ'യുടെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്തിന്റെ 'കോസ്റ്റ് ഓഫ് ലിവിങ് ഇന്‍ഡക്‌സ്' (ജീവിതച്ചെലവ് സൂചിക) 18.1 ആണ്. മുംബൈയിലെ 25.8, ഡല്‍ഹിയിലെ 22.5 എന്നീ സൂചികകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.

നംബിയോയുടെ ഹെല്‍ത്ത്കെയര്‍ ഇന്‍ഡക്‌സില്‍ 63.4 പോയിന്റ് നേടിയ തിരുവനന്തപുരം ഉയര്‍ന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ചെലവ് കുറവായതിന്റെ ഗുണം കുടുംബ ബജറ്റുകളിലും പ്രതിഫലിക്കുന്നുണ്ട്. 'നംബിയോ'യുടെ കണക്കനുസരിച്ച് ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നാലംഗ കുടുംബത്തിന് മാസം ഏകദേശം 77,539 രൂപ ആവശ്യമായി വരുമെന്നാണ്.

പര്‍ച്ചേസിങ് പവര്‍ ഇന്‍ഡക്‌സ്

നഗരത്തിന്റെ പര്‍ച്ചേസിങ് പവര്‍ ഇന്‍ഡക്‌സ്' 47.5 ആണ്. ഇത് 'വളരെ കുറഞ്ഞ' വിഭാഗത്തില്‍ പെടുന്നു; അതായത്, ഇവിടെ ലഭിക്കുന്ന വേതനം താരതമ്യേന കുറവാണെന്നാണ് അര്‍ഥമാക്കുന്നത്. വീട് വാങ്ങാനുള്ള സാമ്പത്തിക ശേഷിയും ഒരു ആശങ്കയായി തുടരുന്നു. തിരുവനന്തപുരത്തെ സ്ഥല വിലയും വരുമാനവും തമ്മിലുള്ള അനുപാതം 12.9 ആണ്. ഇന്ത്യയിലെ മറ്റ് ചെലവേറിയ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഇവിടെ വീട് വാങ്ങുക എളുപ്പമാണെങ്കിലും ഇതൊരു വലിയ സാമ്പത്തിക ബാധ്യത തന്നെയാണ്.

നൃത്തസംവിധായിക ദക്ഷ സേത്തിനെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിച്ചത് പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും അസാധാരണമായ വൈവിധ്യമാണ്. 1988-ല്‍ വെള്ളായണിയില്‍ താമസമാക്കിയപ്പോള്‍, 50 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഭൂപ്രകൃതിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരിടത്താണ് താന്‍ എത്തിയതെന്ന് ദക്ഷ സേത്ത് തിരിച്ചറിഞ്ഞു. 'തെങ്ങിന്‍തോപ്പുകളും നെല്‍വയലുകളും മുതല്‍ റബ്ബര്‍ തോട്ടങ്ങള്‍, പശ്ചിമഘട്ടത്തിന്റെ താഴ്‌വരകള്‍, തേയിലത്തോട്ടങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയായിരുന്നു അവിടെ. മരങ്ങളെയും പൂക്കളെയും സ്‌നേഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, അതൊരു മനോഹരമായ അന്തരീക്ഷമായിരുന്നു. തിരുവനന്തപുരത്തിന് അസാധാരണമായ വൈവിധ്യവും ആഴവുമുണ്ട്. ഇതൊരു സാംസ്‌കാരിക നിധി തന്നെയാണ്' ദക്ഷ സേത്ത് പറഞ്ഞു.

നെതര്‍ലന്‍ഡുകാരനായ മാര്‍ട്ടിന്‍ വാന്‍ ഡെര്‍ സ്‌പെക്കിനും തിരുവനന്തപുരത്തെ കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. നെതര്‍ലന്‍ഡ്സില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയായാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയത്. 1992-ല്‍ ഇവിടെ ചെലവഴിച്ച അവധിക്കാലം അദ്ദേഹത്തെ പൂര്‍ണ്ണമായും ആകര്‍ഷിച്ചു. ലോകമെമ്പാടുമുള്ള വിവിധയിടങ്ങളില്‍ ജോലി ചെയ്ത ശേഷം, 2001-ല്‍ അദ്ദേഹം തിരിച്ചെത്തുകയും ടെക്‌നോപാര്‍ക്കില്‍ ഒരു ഡച്ച് കമ്പനിയുടെ ശാഖ ആരംഭിക്കുകയും ചെയ്തു.

'തിരുവനന്തപുരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഇവിടുത്തെ ജീവിതനിലവാരമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാണ്. ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്ത ഒരു പ്രത്യേകത ഇവിടെയുണ്ട്; അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 30 മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് വീട്ടിലേക്കോ, ടെക്‌നോപാര്‍ക്കിലേക്കോ, മാളുകളിലേക്കോ, കടല്‍ത്തീരങ്ങളിലേക്കോ, ആശുപത്രികളിലേക്കോ എത്തിച്ചേരാനാകും. അതും ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങളോടെ,' അദ്ദേഹം പറഞ്ഞു.

Pathmanabha Swamy Temple
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; സൂഹൈൽ സജീവ് പുറത്തിറങ്ങി
Pathmanabha Swamy Temple
യഹൂദ കേന്ദ്രങ്ങൾ നിരീക്ഷിച്ച കേസിൽ പിടിയിലായ യുവാവിനെ കേരളത്തിലെത്തിച്ചു; ബിഷ്ണോയ് സംഘവുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്
Pathmanabha Swamy Temple
നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ? ഡിജെ പാര്‍ട്ടികളെ ലക്ഷ്യംവെയ്ക്കുന്നത് എന്തിന്?; മുന്‍വിധി വേണ്ടെന്ന് ഹൈക്കോടതി
Summary

Thiruvananthapuram ranks high in quality of life list; many metros behind

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER