

കൊച്ചി:മൂന്നു പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചിതനായി. സുഹൈലിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികൾക്കൊപ്പം ജാമ്യം ലഭിച്ചിരുന്നെങ്കിലും പത്ത് ദിവസത്തേക്ക് കൂടി സുഹൈലിൻറെ മോചനം നീട്ടിവയ്ക്കാൻ കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ 11നാണ് സുഹൈൽ അറസ്റ്റിലാകുന്നത്. ഒരു മാസവും അഞ്ചു ദിവസവും ബോസ്റ്റൽ സ്കൂളിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.
ഒക്ടോബർ 11ന് പുലർച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം നടന്ന അപകടത്തിൽ സുഹൈൽ സജീവ് ഓടിച്ച മിനികൂപ്പർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്നു പേർ മരണമടഞ്ഞത്. സുഹൈലിനെയും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും എറണാകുളം സെഷൻസ് കോടതിയും തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates