മോജ്തബ ഖമേനി  file
World

മുജ്തബ ഖമേനിക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇറാന്‍ ടി വി

പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ ഇറാനിയന്‍ ടിവി കൂടുതല്‍ വിശദീകരണം നടത്തിയിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: അമേരിക്ക ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകന്‍ മുജ്തബ ഖമേനിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനി സ്ഥാനമേല്‍ക്കാനിരിക്കെ യുദ്ധത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായി സ്ഥിരീകരണം വന്നിരിക്കുകയാണ്. സ്ഥാനാരോഹരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇറാനിയന്‍ സ്‌റ്റേറ്റ് ടിവിയാണ് ഇക്കാര്യം സ്ഥിരികരിച്ചിരിക്കുന്നത്.

പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ ഇറാനിയന്‍ ടിവി കൂടുതല്‍ വിശദീകരണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമേനിയും മാതാവും സഹോദരിയുമടക്കം ഫെബ്രുവരി 28ന് ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

88 പുരോഹിതന്മാരുള്‍പ്പെട്ട പണ്ഡിതസഭയാണ് 56കാരനായ മുജ്താബയെ ആ പദവിയിലേക്ക് തെരഞ്ഞെടുത്തത്. ആവശ്യമായ പരിശീലനം പിതാവില്‍നിന്ന് മുജ്തബയ്ക്ക് കിട്ടിയിട്ടുണ്ടെന്നും ഈ പ്രതിസന്ധിഘട്ടം കൈകാര്യംചെയ്യാന്‍ അദ്ദേഹത്തിനാകുമെന്നും ഇറാന്റെ പരമോന്നത സുരക്ഷാകൗണ്‍സില്‍ മേധാവി അലി ലാറിജാനി പറഞ്ഞു.

Iran TV confirms injury to Supreme Leader Khamenei

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി; രാത്രി അരമണിക്കൂര്‍ നിയന്ത്രണം

'ഇവന്റെ സിനിമ ആരേലും കാണുമോ?'; അച്ഛനോട് അന്ന് ഒരാള്‍ ചോദിച്ചു; പ്രസ് മീറ്റില്‍ കരഞ്ഞത് എന്തിനെന്ന് സെെജു കുറുപ്പ്

കണ്ണൂരില്‍ മൂര്‍ഖനെ കൊണ്ട് രക്ഷയില്ല!; ചീറ്റുന്ന ശബ്ദം കേട്ട് നോക്കി, പള്ളിയില്‍ നിന്നും പാമ്പിനെ പിടികൂടി- വിഡിയോ

പാനി പൂരി അപകടമാകുന്നത് എപ്പോൾ? വേനൽക്കാലത്ത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

EIL: ഡെപ്യൂട്ടി മാനേജറാകാം, എഞ്ചിനീയർമാർക്ക് അവസരം; 2 ലക്ഷം വരെ ശമ്പളം, അഭിമുഖത്തിലൂടെ നിയമനം

SCROLL FOR NEXT