ടെഹ്‌റാന്‍: യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും ശക്തമാകുന്നതിനിടെ ഒരു കോടി (10 മില്യണ്‍) റിയാലിന്റെ ബാങ്ക് നോട്ട് പുറത്തിറക്കി ഇറാന്‍. ഇറാനിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ടാണിത്. ഔദ്യോഗിക കറന്‍സിയായ ഇറാന്‍ റിയാല്‍ കനത്ത തകര്‍ച്ച നേരിടുന്നതിനിടെയാണ് പുതിയ നീക്കം. മുഖവില ഉയര്‍ന്നതാണെങ്കിലും ഇതിന്റെ യഥാര്‍ത്ഥ മൂല്യം വെറും ഏഴ് ഡോളര്‍ (ഏകദേശം 650 ഇന്ത്യന്‍ രൂപ) മാത്രമാണ്.
കുതിച്ചുയരുന്ന പണപ്പെരുപ്പം, ദുര്‍ബലമാകുന്ന റിയാലിന്റെ മൂല്യം, അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടുന്ന സംഘര്‍ഷം തുടങ്ങിയ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സാമ്പത്തിക സമ്മര്‍ദം എന്നിവ ഇറാനില്‍ ജന ജീവിതം ദുസ്സഹമാകുന്നതിനിടെയാണ് പുതിയ നീക്കം. വിലക്കയറ്റം രൂക്ഷമായതോടെ ദൈനംദിന ഇടപാടുകള്‍ക്ക് കൂടുതല്‍ കൂടുതല്‍ കറന്‍സികളും ആവശ്യമാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പുറത്തിറക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. വിനിമയം എളുപ്പമാക്കുക, നോട്ടുകളുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
പണം പിന്‍വലിക്കലിലെ കുത്തനെയുള്ള വര്‍ധനവും നടപടിക്ക് പിന്നിലുണ്ട്. നിലവിലുള്ള പ്രതിസന്ധി ഘട്ടത്തില്‍ ബാങ്കിങ് സംവിധാനങ്ങള്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍ എന്നിവയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞിട്ടുണ്ട്. ഇതോടെ നിരവധി ഇറാനികള്‍ കറന്‍സിയായി പണം കൈവശം വയ്ക്കുന്ന പ്രവണത കൂടിയിട്ടുണ്ട്. ഇത് എടിഎമ്മുകളിലും ബാങ്കുകളിലും നീണ്ട ക്യൂവിലേക്ക് നയിച്ചു, ആളുകള്‍ അവരുടെ സമ്പാദ്യം സുരക്ഷിതമാക്കാന്‍ തിരക്കുകൂട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates