Iranian drones targeted Saudi Aramco Ras Tanura oil refinery near Dammam 
World

സൗദി അരാംകോ റിഫൈനറിക്ക് നേരെ ആക്രമണം; രണ്ട് ഡ്രോണുകള്‍ വെടിവച്ചിട്ടു, പ്ലാന്റ് അടച്ചു

റിഫൈനറിയ്ക്ക് എതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് സൗദി സ്റ്റേറ്റ് ടെലിവിഷന്‍ സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഇറാന്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് സൗദി അരാംകോയുടെ ദമ്മാമിനടുത്തുള്ള റാസ് തനൂറയിലുള്ള എണ്ണശുദ്ധീകരണ ശാല താല്‍ക്കാലികമായി അടച്ചു. റിഫൈനറിയ്ക്ക് എതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് സൗദി സ്റ്റേറ്റ് ടെലിവിഷന്‍ സ്ഥിരീകരിച്ചു.

ആക്രമണത്തിനായി എത്തിയ രണ്ട് ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പേ പ്രതിരോധ സേന ആകാശത്തുവെച്ച് വെടിവെച്ചിട്ടതായാണ് വിവരം. ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തം ഉണ്ടായതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് റിഫൈനറി അടച്ചിടാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിദിനം അര ദശലക്ഷം ബാരലിലധികം അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് റാസ് തനൂറയിലുള്ള പ്ലാന്റ് എന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന് പിന്നാലെ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയതായും നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എണ്ണ ഉല്‍പ്പാദനത്തെയോ വിതരണത്തെയോ നടപടി എത്രത്തോളം ബാധിക്കുമെന്നതില്‍ കമ്പനി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

Saudi Aramco temporarily shut down its Ras Tanura oil refinery near Dammam after it was targeted by Iranian drones.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

കൊടും ചൂട് തുടരുന്നു, 3 ഡിഗ്രി വരെ ഉയര്‍ന്നേക്കും; 12 ജില്ലകളില്‍ മുന്നറിയിപ്പ്

'സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു'; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

Today's Rashi Phalam April 17 | പഠനകാര്യങ്ങളിൽ നേട്ടം, തൊഴിൽ മേഖലയിൽ പുരോഗതി

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

SCROLL FOR NEXT