Iran's Supreme Leader Mojtaba Khamenei  .
World

തീരുമാനങ്ങളെടുക്കാൻ മുജ്‌തബ അശക്തൻ?, ഇറാനിൽ സൈന്യം ഭരണനിയന്ത്രണം ഏറ്റെടുത്തു, റിപ്പോർട്ട്

മതനേതൃത്വത്തിന്റെ കൈപ്പിടിയിലായിരുന്ന ഇറാന്റെ ഭരണം ഇപ്പോൾ പൂർണ്ണമായും സൈനിക സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലായി മാറിയെന്നാണ് റിപ്പോർട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലുമായി യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ, ഇറാന്റെ ഭരണസംവിധാനത്തിൽ നിർണ്ണായക മാറ്റങ്ങൾ സംഭവിക്കുന്നു. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സർവ്വാധിപത്യം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

1979 ൽ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ എല്ലാ സുപ്രധാന തീരുമാനങ്ങളും പരമോന്നത നേതാവാണ് എടുത്തിരുന്നത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം സൈനിക കമാൻഡർമാരിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടതായാണ് റിപ്പോർട്ട്.

മതനേതൃത്വത്തിന്റെ കൈപ്പിടിയിലായിരുന്ന ഇറാന്റെ ഭരണം ഇപ്പോൾ പൂർണ്ണമായും സൈനിക സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലായി മാറിയെന്നാണ് റിപ്പോർട്ട്. ഇത് മേഖലയിലെ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും. മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം അധികാരമേറ്റ മകൻ മുജ്‌തബ ഖമനെയി സൈനിക ജനറൽമാർ എടുക്കുന്ന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സൈന്യത്തിന് മേധാവിത്വം ലഭിച്ചതോടെ അമേരിക്കയുമായുള്ള ചർച്ചകളിലും മറ്റും ഇറാൻ കൂടുതൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നു. ഇതാണ് സമാധാന ചർച്ചകളെ മന്ദഗതിയിലാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു. നയതന്ത്രപരമായ മറുപടികൾ നൽകുന്നതിൽ ഇറാൻ വളരെ വലിയ കാലതാമസം വരുത്തുന്നുവെന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പാകിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ഏകീകൃത നേതൃത്വത്തിൻ്റെ അഭാവമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Iran’s Guards seize wartime power, blunting Supreme Leader's role

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോഡ് ഷെഡിങ് ഇനി അധിക നാൾ ഉണ്ടാവില്ല, കൂടംകുളത്ത് നിന്ന് 200 മെ​ഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങി

യുഎസ് ചരിത്രത്തിലാദ്യം! ഡോണള്‍ഡ് ട്രംപിന്റെ ചിത്രവും ഒപ്പുമുള്ള പാസ്‌പോര്‍ട്ട് പുറത്തിറക്കാന്‍ അമേരിക്ക

'ചില സ്വപ്നങ്ങൾക്ക് സമയമെടുക്കും, തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല'; ആ​ഗ്രഹം പൂർത്തിയാക്കിയതിനെക്കുറിച്ച് നീരജിന്റെ ഭാര്യ

വീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍; കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊടുംചൂടിൽ നിന്നും രക്ഷ തേടി പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങി; അടിയൊഴുക്കില്‍ പൊലിഞ്ഞത് മൂന്നു ജീവന്‍

SCROLL FOR NEXT