പിടിഐ, ഫയല്‍ 
World

​ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 44 പേർ കൊല്ലപ്പെട്ടു

രണ്ടാം ഘട്ട സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കെയാണ് ഇന്ന് പുലർച്ചെയോടെ വീണ്ടും ആക്രമണം തുടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ജെറുസലേം: ​ഗാസയിൽ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രയേൽ. രണ്ടാം ഘട്ട സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കെയാണ് ഇന്ന് പുലർച്ചെയോടെ വീണ്ടും ആക്രമണം തുടങ്ങിയത്. ജനുവരി 19നു വെടി നിർത്തൽ വന്നതിനു ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കുട്ടികളടക്കം 44 പേർ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വിവരം.

​ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്നു ഇസ്രയേൽ വ്യക്തമാക്കി. ​ഗാസയിൽ ആക്രമണം പുനരാരംഭിച്ചെന്നു ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി.

ഇസ്രയേൽ ഏകപക്ഷീയമായി വെടി നിർത്തൽ കരാർ ലംഘിച്ചതായി ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ നടപടിയെന്നും ഹമാസ് വ്യക്തമാക്കി.

ബന്ദികളെ മുഴുവൻ മോചിപ്പിക്കണമെന്നു ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

SCROLL FOR NEXT