Israel's National Security Minister Itamar Ben Gvir speaks outside the al-Aqsa mosque compound  file
World

ജൂതര്‍ക്ക് നിയന്ത്രണമുള്ള അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ മന്ത്രിയുടെ പ്രാര്‍ഥന; വ്യാപക പ്രതിഷേധം

ഇസ്രയേല്‍ സൈന്യത്തിന്റെ അകമ്പടിയോടെ ആയിരത്തോളം പേര്‍ക്കൊപ്പം ആയിരുന്നു ഇസ്രയേല്‍ മന്ത്രിയുടെ അല്‍ അഖ്‌സ പള്ളി സന്ദര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ഗാസയില്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ മേഖലയില്‍ വംശീയ ഭിന്നത വര്‍ധിപ്പിക്കുന്ന പ്രകോപന നടപടിയുമായി ഇസ്രയേല്‍ മന്ത്രി. പതിറ്റാണ്ടുകള്‍ പിന്നിട്ട ആരാധനാ നിയന്ത്രണ കരാര്‍ ലംഘിച്ച് ജറുസലമിലെ അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഇസ്രയേല്‍ മന്ത്രി ബെന്‍-ഗ്വിറിന് എതിരെ വ്യാപക പ്രതിഷേധം. ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഞായറാഴ്ചയാണ് അല്‍അഖ്‌സ പള്ളി സന്ദര്‍ശിച്ചത്. ഇസ്രയേല്‍ സൈന്യത്തിന്റെ അകമ്പടിയോടെ ആയിരത്തോളം പേര്‍ക്കൊപ്പം ആയിരുന്നു ഇസ്രയേല്‍ മന്ത്രിയുടെ അല്‍ അഖ്‌സ പള്ളി സന്ദര്‍ശനം.

ക്രിസ്ത്യന്‍- മുസ്ലീം - ജൂത മതങ്ങളുടെ വിശുദ്ധഭൂമിയായ ജറുസലേമില്‍ അല്‍-അഖ്‌സ പള്ളി സ്ഥിതിചെയ്യുന്ന ടെമ്പിള്‍ മൗണ്ട് / ഹറം അല്‍-ഷെരീഫ് എന്ന സമുച്ചയത്തില്‍ ജൂതന്മാര്‍ക്കു പ്രവേശിക്കുന്നതിലും പ്രാര്‍ഥിക്കുന്നതിനും പതിറ്റാണ്ടുകളായി നിയന്ത്രണങ്ങളുണ്ട്. ജോര്‍ദാന്‍ ആസ്ഥാനമായ സംഘടനയ്ക്കാണ് അല്‍അഖ്‌സ സമുച്ചയത്തിന്റെ ഭരണച്ചുമതല. അന്താരാഷ്ട്ര കരാര്‍ അനുസരിച്ച് പള്ളിയില്‍ മുസ്ലിം വിഭാഗക്കാര്‍ക്കു മാത്രമാണ് പ്രാര്‍ഥനയ്ക്ക് അനുവാദം. ജൂത വിഭാഗക്കാര്‍ക്ക് സന്ദര്‍ശനാനുമതി മാത്രമാണുള്ളത്. ഇതാണ് തീവ്ര വലതുപക്ഷ നിലപാടുകളുള്ള ബെന്‍-ഗ്വിര്‍ മറികടന്നത്. അല്‍-അഖ്‌സ സമുച്ചയത്തില്‍ ജൂത പ്രാര്‍ഥന അനുവദിക്കണമെന്ന് പലപ്പോഴും ആവശ്യം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയാണ് ബെന്‍.

ജൂതരുടെ വിലാപദിനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ അല്‍ അഖ്‌സ പള്ളിയില്‍ എത്തിയ ബെന്‍-ഗ്വിര്‍ ജൂത മത വിശ്വാസം അനുസരിച്ചുള്ള പ്രാര്‍ഥന നടത്തുകയായിരുന്നു. പ്രാര്‍ഥനയ്ക്കുശേഷം പുറത്തിറങ്ങിയ അദ്ദേഹം ഗാസ പിടിച്ചെടുക്കണമെന്നും പലസ്തീന്‍കാര്‍ ഇവിടം വിടണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.

ദേശീയ സുരക്ഷാ മന്ത്രിയയുടെ നടപടിക്ക് എതിരെ ജോര്‍ദാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ രംഗത്തെത്തി. ഇസ്രയില്‍ നടത്തുന്ന പ്രകോപനങ്ങളുടെ ആഴംകൂട്ടുന്നതാണ് ബെന്‍-ഗ്വിറിന്റെ സന്ദര്‍ശനമെന്ന് ഹമാസ് ആരോപിച്ചു. എല്ലാ സീമകളും ലംഘിക്കുന്നതാണ് സന്ദര്‍ശനം എന്നും വിഷയത്തില്‍ യുഎസ് ഇടപെടണമെന്നും പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്മൂഹ് അബ്ബാസിന്റെ വക്താവും ആവശ്യപ്പെട്ടു.

അതേസമയം, ബെന്‍-ഗ്വിറിന്റെ നടപടിയെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു രംഗത്തെത്തി. അല്‍-അഖ്‌സ പള്ളിസമുച്ചയത്തിലെ തല്‍സ്ഥിതിയില്‍ ഇസ്രയേല്‍ നയത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെന്ന് നെതന്യാഹു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Israeli minister Itamar Ben Gvir’s visit to al-Aqsa mosque has caused anger and outrage resulting in countries like Jordan, Saudi Arabia and Turkey to condemn.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT