​ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യാമാക്രമണം/ഫോട്ടോ: ട്വിറ്റർ 
World

ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം, ബലൂൺ ബോംബുകൾക്ക് മറുപടി

ഗാസയിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഗാസ: ഗാസയിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഗാസയില്‍ നിന്ന് ബലൂണ്‍ ബോംബുകള്‍ ഉപയോഗിച്ചതിനു പിന്നാലെയാണ് ഇസ്രയേലിന്റെ മറുപടി. 

ബലൂണ്‍ ബോബുകള്‍ കാരണം ഗാസ അതിര്‍‍ത്തിക്കടുത്ത് ഇരുപതോളം പാടങ്ങളില്‍ തീപിടിത്തമുണ്ടായി എന്നാണ് റിപ്പോർട്ട്. ഖാന്‍ യൂനിസിലേയും ഗാസ സിറ്റിയിലേയും ഹമാസിന്റെ സൈനിക താവളത്തിലാണ് ആക്രമണം നടത്തിയത് എന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

11 ദിവസം നീണ്ട കനത്ത പോരാട്ടം മേയ് 21ന് അവസാനിപ്പിച്ചിരുന്നു. ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രായേലിൽ പുതുതായി അധികാരമേറ്റ ഭരണകൂടത്തിന് മുൻപിലെത്തിയ ആദ്യ വെല്ലുവിളിയാണ് ഇരു വിഭാ​ഗങ്ങളും തമ്മിലുള്ള സംഘർഷം പുനരാരംഭിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍