ജപ്പാന്‍ എക്‌സ്
World

യുവാക്കള്‍ക്ക് വിവാഹത്തോട് വിമുഖത, ജപ്പാനില്‍ ജനസംഖ്യയില്‍ ഇടിവ്

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജനുവരി 1 വരെ ജപ്പാനിലെ ജനസംഖ്യ 124.9 ദശലക്ഷമാണ്

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: തുടര്‍ച്ചയായ 15ാം വര്‍ഷവും ജപ്പാനിലെ ജനസംഖ്യയില്‍ ഇടിവ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ജനനനിരക്ക് കുറഞ്ഞതായാണ് കണക്കുകള്‍. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജനസംഖ്യ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അര ദശലക്ഷത്തിലധികം (531,700) കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനനം 730,000 ആയി കുറഞ്ഞു, മരണങ്ങള്‍ (1.58 ദശലക്ഷം) റെക്കോര്‍ഡ് ഉയരത്തിലെത്തി.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജനുവരി 1 വരെ ജപ്പാനിലെ ജനസംഖ്യ 124.9 ദശലക്ഷമാണ്. വിദേശിയരായ താമസക്കാര്‍ 11 ശതമാനം വര്‍ദ്ധിച്ചത് ജനസംഖ്യ ആദ്യമായി 3 ദശലക്ഷം കവിയാന്‍ സഹായിച്ചതായും കണക്കുകള്‍ കാണിക്കുന്നു. ആകെ ജനസംഖ്യയുടെ ഏകദേശം 3 ശതമാനമാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജപ്പാനിലെ ജനസംഖ്യ 2009-ല്‍ 127 ദശലക്ഷമായി ഉയര്‍ന്നിരുന്നു. 1979-ല്‍ സര്‍വേ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനനനിരക്കായിരുന്നു ഇത്. രാജ്യത്തെ 47 മേഖലകളിലും വിദേശികളുടെ എണ്ണം വര്‍ധിച്ചു, ടോക്കിയോയില്‍ മാത്രമാണ് ജനസംഖ്യയില്‍ നേരിയ വര്‍ധനയുണ്ടായതെന്നും ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഓരോ വര്‍ഷവും ജനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നതാണ് ജനസംഖ്യയിലെ ഇടിവിന് കാരണം. ജനസംഖ്യയിലുണ്ടാകുന്ന ഇടിവ് ജപ്പാനിലെ തൊഴില്‍ ശക്തി, സമ്പദ് വ്യവസ്ഥ, ക്ഷേമ സംവിധാനങ്ങള്‍, സാമൂഹിക ഘടന എന്നിവയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലി സാധ്യതകള്‍ കുറയുന്നതും ജീവിത ചിലവ് ഏറുന്നതിനാലും രാജ്യത്തെ യുവാക്കള്‍ വിവാഹം കഴിക്കാനോ കുട്ടികളെ വളര്‍ത്താനോ വിമുഖത കാണിക്കുന്നതായി സര്‍വേകള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

SCROLL FOR NEXT