എയര്‍ ഫോഴ്‌സ് വണ്ണിലേക്ക് കയറുന്നതിനിടയില്‍ കാല്‍ ഇടറി വീഴുന്ന ജോ ബൈഡന്‍/വീഡിയോ ദൃശ്യം 
World

മൂന്ന് വട്ടം കാലിടറി വീണ് ജോ ബൈഡന്‍; ആരോഗ്യനില തൃപ്തികരമെന്ന് വിശദീകരണം

എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിന്റെ പടികള്‍ കയറുന്നതിന് ഇടയിലാണ് മൂന്ന് വട്ടം കാലിടറി ബൈഡന്‍ വീണത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: വിമാനത്തിലേക്ക് കയറുന്നതിന് ഇടയില്‍ മൂന്ന് വട്ടം കാലിടറി വീണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതോടെ ബൈഡന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി പറഞ്ഞു. 

എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിന്റെ പടികള്‍ കയറുന്നതിന് ഇടയിലാണ് മൂന്ന് വട്ടം കാലിടറി ബൈഡന്‍ വീണത്. അറ്റ്‌ലാന്റയിലേക്കുള്ള യാത്രയ്ക്കായി വിമാനത്തില്‍ കയറുമ്പോഴാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

ആ സമയം ശക്തമായ കാറ്റുണ്ടായിരുന്നതായും, തനിക്കും ബാലന്‍സ് നഷ്ടപ്പെടുന്നത് പോലെ തോന്നിയെന്നും കരീന പിയറേ പറഞ്ഞു. പ്രസിഡന്റ് പുര്‍ണ ആരോഗ്യവാനാണെന്നും അവര്‍ അവകാശപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത