കമല ഹാരിസും ജോ ബൈഡനും എക്സ്
World

ജോ ബൈഡൻ പിൻമാറി, കമല ഹാരിസ് യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ആയേക്കും

കമല ഹാരിസിന്റെ പേര് നിർദ്ദേശിച്ചാണ് ബൈഡന്റെ പിൻമാറ്റം

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ട് സ്ഥാനാർഥിയുമായി ജോ ബൈഡൻ പിൻമാറി. രാജ്യത്തിന്റേയും പാർട്ടിയുടേയും നല്ലതിനായി മത്സരത്തിൽ നിന്നു പിൻമാറുന്നുവെന്നു എക്സിൽ പങ്കിട്ട കുറിപ്പിൽ ബൈഡൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ പിൻമാറ്റം.

തനിക്കു പകരം ഇന്ത്യൻ വംശജയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ പേര് നിർദ്ദേശിച്ചാണ് ബൈഡന്റെ പിൻമാറ്റം. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കമലയെ പിന്തുണയ്ക്കണമെന്നു ബൈഡൻ ഡെമോക്രാറ്റുകളോടു ആവശ്യപ്പെട്ടു. കമല മത്സരിച്ചാൽ ഇതാദ്യമായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഇന്ത്യൻ വംശജ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. കമലയ്ക്ക് പുറമെ സെനറ്റർ മാർക്ക് കെല്ലി, കെന്റക്കി ഗവർണർ ആൻഡി ബെഷിയർ, നോർത്ത് കരോലിന ഗവർണർ റോയ് കൂപ്പർ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.

ഷിക്കാ​ഗോയിൽ അടുത്ത മാസം 19നു ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷണൽ കൺവെൻഷനിൽ പുതിയ സ്ഥാനാർഥിയെ തെരഞ്ഞെടുക്കും. കമല ഹാരിസ് തന്നെ സ്ഥാനാർഥിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംവാദത്തിലെ ദയനീയ പ്രകടനവും മോശംആരോഗ്യസ്ഥിതിയുമാണ് ബൈഡന്റെ പിൻമാറ്റത്തിനു പിന്നിൽ. മുൻ പ്രസിഡന്റ് ബരാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക്ക് ഷൂമർ എന്നിവർ ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറിയാൽ, പ്രസിഡന്റെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേരിടുന്ന റിസ്‌ക് ഒഴിവാകുമെന്നാണ് സെനറ്റ്, ജനപ്രതിനിധി സഭാംഗങ്ങൾ അഭിപ്രായപ്പെടുന്നത്. ബെഡൻ വീണ്ടും മത്സരിച്ചാൽ ജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ബരാക് ഒബാമ അഭിപ്രായപ്പെട്ടത്. 81കാരനായ ജോ ബൈഡൻ ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡെലാവെയറിലെ വസതിയിൽ ഐസൊലേഷനിൽ കഴിയുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT