ജോ ബൈഡനും ഭാര്യയും/ എഎൻഐ 
World

ജോ ബൈഡന്റെ ഭാര്യയ്ക്ക് കോവിഡ്; പ്രസിഡന്റ് നെഗറ്റീവ്

സമീപകാലത്ത് അമേരിക്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ അനുഭവപ്പെടുന്നുള്ളൂ.  ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വീട്ടില്‍ വിശ്രമത്തിലാണെന്നും ജില്‍ ബൈഡന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എലിസബത്ത് അലക്‌സാണ്ടര്‍ അറിയിച്ചു. 

ജില്ലി ബൈഡന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, പ്രസിഡന്റ് ജോ ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും നെഗറ്റീവ് ആണ് ഫലം. എങ്കിലും ഒരാഴ്ച നിരീക്ഷണം തുടരുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു. 

സമീപകാലത്ത് അമേരിക്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 ആണ് യുഎസില്‍ പടരുന്നത്. രാജ്യത്ത് പടരുന്നതില്‍ 17 ശതമാനവും പുതിയ വകഭേദമാണെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍