ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ നിന്ന്‌ 
World

'ചെറിയ നോട്ടുകള്‍ കൗണ്ടറില്‍ വെച്ചോളൂ...'; കരുണാമയനായ കള്ളന്‍!; വീഡിയോ വൈറല്‍

കുറച്ചുപണം താന്‍ കൗണ്ടറില്‍ വെച്ചോട്ടെയെന്നും കടയുടമ കള്ളനോട് ചോദിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്


കടയില്‍ മോഷ്ടിക്കാന്‍ കയറിയ ഒരു കള്ളന്റെ വിശാല മനസ്‌കതയും കടയുടമയുടെ വിനയവുമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. സംഭവം അങ്ങ് പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ്. കടയില്‍ നിന്നുള്ള സിസിടിവിയിലെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കട കൊള്ളയടിക്കാന്‍ കയറിയ കള്ളന്‍ ചില സാധനങ്ങള്‍ എടുത്ത് കാറില്‍ വെക്കാന്‍ സഹായിക്ക് നല്‍കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍ കാണിക്കുന്നത്. കള്ളന്റെ ആവശ്യപ്രകാരം കടയുടമ കൗണ്ടറില്‍ നിന്ന് പണമെടുത്ത് ഒരു ചെറിയ സഞ്ചിയില്‍ ഇടുന്നതും കാണാം. 'വലിയ നോട്ടുകള്‍ എവിടൊണ്' എന്ന് ചോദിക്കുന്നതും കേള്‍ക്കാം. 

ഇന്ന് വലിയ കച്ചവടമൊന്നും നടന്നില്ല എന്നാണ് ഇതിന് കടയുടമയുടെ മറുപടി. കുറച്ചുപണം താന്‍ കൗണ്ടറില്‍ വെച്ചോട്ടെയെന്നും കടയുടമ കള്ളനോട് ചോദിക്കുന്നുണ്ട്. 'ശരി പത്തിന്റെയും ഇരുപതിന്റെയുമൊക്കെ നോട്ടുകള്‍ ഇവിടെ വെച്ചോളൂ' എന്ന് കള്ളന്‍ മറുപടിയും നല്‍കുന്നുണ്ട്

തന്റെ ഗതികേട് കൊണ്ട് മോഷ്ടിക്കാന്‍ വന്നതാണെന്ന് കള്ളന്‍ പറയുന്നു. ഇനി വരരുതേയെന്ന് കടയുടമയുടെ അഭ്യര്‍ത്ഥന സമ്മതിച്ച് കള്ളന്‍ മടങ്ങുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു