കംപാല: 15 വര്‍ഷത്തിനിടെ 38 പേരെ കൊന്ന് ഭക്ഷിച്ച നരഭോജി പിടിയില്‍. മുജുറിസി മോസസ് എന്നയാളെയാണ് സുരക്ഷാസേന അറസ്റ്റുചെയ്തത്. 2010 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഇയാള്‍ രാജ്യത്ത് പലയിടങ്ങളിലായി ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയതായി ഉഗാണ്ട സൈനിക മേധാവി ജനറല്‍ മുഹൂസി കൈനറുഗബ സാമൂഹിക മാധ്യമമായ എക്സില്‍ അറിയിച്ചു.
'മുജുരിസി മോസസിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു എന്ന വിവരം രാജ്യത്തെ പൗരന്മാരെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലറും നരഭോജിയുമായ മുജുരിസി മോസസ് 2010 നും 2025 നും ഇടയില്‍ മസാക്ക, ഇബാണ്ട, കാസോ എന്നിവിടങ്ങളിലായി 38 പേരെ കൊലപ്പെടുത്തി ഭക്ഷിച്ചു. ഞങ്ങള്‍ അദ്ദേഹത്തെ പരസ്യ വിചാരണ ചെയ്യും തീര്‍ച്ചയായും വധശിക്ഷയ്ക്ക് വിധേയമാക്കും.' സൈനിക മേധാവി എക്‌സില്‍ കുറിച്ചു.
വീടുകളില്‍ അതിക്രമിച്ച് കയറി ഇരകളെ വാള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതാണ് മോസസിന്റെ ആക്രമണ രീതി. കുടുംബാംഗങ്ങളെ എല്ലാവരെയും ഇരകളാക്കിയ സംഭവങ്ങളുമുണ്ട്. പെന്തക്കോസ്ത് സഭാ പാസ്റ്ററായ സ്റ്റീവന്‍ മുഗാംബയുടെ വീട്ടില്‍ ഇയാളുടെ കൂട്ടാളികളെന്ന് സംശയിക്കുന്നവര്‍ തുരന്നുകയറി വീട്ടിലുണ്ടായിരുന്ന എല്ലാവരെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് ഏറ്റവും ക്രൂരമായ ആക്രമണങ്ങളിലൊന്ന്. പ്രണയം നടിച്ച് ആളുകളെ വശീകരിച്ചും കൊലപാതകങ്ങള്‍ നടത്തിയതായി ആരോപണമുണ്ട്. മുജുറുസിയെ മുന്‍പും പലതവണ പിടികൂടിയിരുന്നെങ്കിലും പിന്നീട് രക്ഷപ്പെടുകയോ ദുരൂഹ സാഹചര്യങ്ങളില്‍ വിട്ടയയ്ക്കപ്പെടുകയോ ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates