കുവൈത്ത് ദുരന്തം പിടിഐ
World

കോണിപ്പടികളിലും മൃതദേഹങ്ങള്‍, പ്രാണരക്ഷാർഥം മുകളിൽ നിന്ന് ചാടി, അധികം ആളുകളും മരിച്ചത് പുക ശ്വസിച്ച്; നടുക്കം മാറാതെ ദൃക്സാക്ഷികൾ

പുക കാരണം കണ്ണു പോലും തുറക്കാൻ കഴിയാത്ത അവസ്ഥായിലായിരുന്നുവെന്നും ദൃക്സാക്ഷികൾ വിവരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളടക്കം നിരവധി ആളുകൾ മരിച്ച സംഭവത്തിന്റെ നടുക്കം മാറാതെ ദൃക്സാക്ഷികൾ. ഇറങ്ങി വരുന്ന കോണിപ്പടികളിൽ വരെ മൃതദേഹങ്ങൾ ചിതറി കിടന്നിരുന്നു. തീ അതിവേ​ഗം നിയന്ത്രിക്കാൻ അ​ഗ്നിരക്ഷാ സേനയ്‌ക്ക് കഴിഞ്ഞതാണ് കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

ബുധനാഴ്ച പുലർച്ചെ 4.30 ഓടെയാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾ തിങ്ങിപാർക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടിത്തമുണ്ടായത്. പിന്നാലെ കറുത്ത പുക കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ചാണ് പലരും മരിച്ചത്. പുക കാരണം കണ്ണു പോലും തുറക്കാൻ കഴിയാത്ത അവസ്ഥായിലായിരുന്നുവെന്നും ദൃക്സാക്ഷികൾ വിവരിക്കുന്നു. കൂടാതെ തീപിടിച്ചതിന് പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടിയും നിരവധി ആളുകൾ പരിക്കേറ്റ് മരിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അ​ഗ്നിരക്ഷാ സേനയെത്തി ആദ്യം തന്ന നിർദേശം മുകളിലെ നിലകളിലേക്ക് പോകാനായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അ​ഗ്നിരക്ഷാ സേനയെത്തി ആളുകളെ ഉടൻ തന്നെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. ഒന്നിലധികം ഫയര്‍ സ്റ്റേഷനുകള്‍ കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ചികിത്സാ നടപടികള്‍ നിരീക്ഷിക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഇതുവരെ 43 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ 11 പേർ മലയാളികളാണെന്നാണ് വിവരം. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച ഫ്‌ലാറ്റിലാണ് തീപിടിത്തമുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT