സ്ഫോടനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നു  എപി
World

ലെബനന്‍ പേജര്‍ സ്‌ഫോടനങ്ങളില്‍ മരണം 11 ആയി, 400ലേറെ പേരുടെ നില ഗുരുതരം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

ഹിസ്ബുല്ല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയാല്‍ സുരക്ഷ ശക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ബെയ്‌റൂട്ട്: ലെബനനിലുണ്ടായ പേജര്‍ സ്‌ഫോടനങ്ങളില്‍ മരണം 11 ആയി ഉയര്‍ന്നു. 4000 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 400 ഓളം പേരുടെ നില ഗുരുതരമാണെന്നാണ് ലെബനന്‍ ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇറാന്റെ ലെബനനിലെ അംബാസഡര്‍ മുജ്തബ അമാനിക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുല്ല ആരോപിച്ചു. പേജറുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചിരുന്നുവെന്നാണ് നിഗമനം. ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്.

പേജര്‍ സ്‌ഫോടനങ്ങളെ ഐക്യരാഷ്ട്രസഭ അപലപിച്ചു. സ്‌ഫോടനങ്ങള്‍ ആശങ്കാജനകമാണെന്നും, മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചതായും യുഎന്‍ അധികൃതര്‍ സൂചിപ്പിച്ചു. തിരിച്ചടിക്കുമെന്ന ഹിസ്ബുല്ല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയാല്‍ സുരക്ഷ ശക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ വിമാനക്കമ്പനികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; 'ധര്‍മദ്രോഹി, ഹിന്ദുവിരോധി'യെന്ന് വിമര്‍ശനം

പാൽ തിളച്ച് പൊങ്ങിപ്പോകാതിരിക്കാൻ ഇവ ചെയ്യൂ

ശബരിമല സ്വര്‍ണ്ണക്കൊള്ള: എന്‍ വാസു ജയിലില്‍ തന്നെ; മുരാരി ബാബു അടക്കം മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അവസരം; കേരളത്തിലും ഒഴിവ്

SCROLL FOR NEXT