പ്രവാസികള്‍ക്ക് ആശ്വാസം; തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതീകത്മക ചിത്രം
World

പ്രവാസികള്‍ക്ക് ആശ്വാസം; തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

യുഎഇയില്‍ സ്വാഭാവികവും അപകട മരണവും സംഭവിക്കുന്ന തൊഴിലാളികളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പാക്കേജ് അവതരിപ്പിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ടെക്‌നിക്കല്‍ ജോലിക്കാര്‍ ഉള്‍പ്പെടുന്ന ബ്ലൂ കോളര്‍ ജോലി ചെയ്യുന്ന വിഭാഗത്തിനായാണ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചത്.

ഇന്ത്യന്‍ ബ്ലൂ കോളര്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ കമ്പനികളും ഇന്‍ഷുറന്‍സ് സേവന ദാതാക്കളും തമ്മില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

യുഎഇയില്‍ സ്വാഭാവികവും അപകട മരണവും സംഭവിക്കുന്ന തൊഴിലാളികളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി.

ലൈഫ് പ്രോട്ടക്ട് പ്ലാന്‍(എല്‍പിപി) എന്ന പേരിലാണ് പ്രവാസി തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചത്. മാര്‍ച്ച് 1 മുതല്‍ എല്‍പിപി പ്രാബല്യത്തില്‍ വരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

37 ദിര്‍ഹം മുതല്‍ 72 ദിര്‍ഹം വരെ വാര്‍ഷിക പ്രീമിയം നല്‍കി പദ്ധതിയില്‍ അംഗമാകാം. 37 ദിര്‍ഹം പ്രീമിയം അടക്കുന്നവര്‍ക്ക് 35,000 ദിര്‍ഹവും 50 ദിര്‍ഹം പ്രീമിയം അടക്കുന്നവര്‍ക്ക് 50,000 ദിര്‍ഹവും ആനുകൂല്യം ലഭിക്കും.

2022ല്‍ കോണ്‍സുലേറ്റില്‍ ആകെ 1,750 പേര്‍ മരിച്ചതായാണ് കണക്കുകള്‍. അതില്‍ 1,100 ഓളം തൊഴിലാളികളാണ്. കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരുടെ 1513 മരണങ്ങളില്‍ 90 ശതമാനവും സ്വാഭാവിക മരണമായിരുന്നുവെന്ന് കോണ്‍സുല്‍ ജനറല്‍ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്