സര്‍ക്കസ് കൂടാരത്തില്‍ ട്രെയിനര്‍ക്ക് നേരെ സിംഹത്തിന്റെ ആക്രമണം 
World

സര്‍ക്കസ് കൂടാരത്തില്‍ ട്രെയിനറെ ആക്രമിച്ച് സിംഹം, ഞെട്ടിത്തരിച്ച് കാണികള്‍; നടുക്കുന്ന വീഡിയോ 

റഷ്യയില്‍ സര്‍ക്കസ് കൂടാരത്തില്‍ ട്രെയിനറെ സിംഹം ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യയില്‍ സര്‍ക്കസ് കൂടാരത്തില്‍ ട്രെയിനറെ സിംഹം ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ട്രെയിനറുടെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ചയാണ് സംഭവം. ഉറാല്‍ ട്രാവലിംഗ് സര്‍ക്കസില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ മാക്‌സിം ഓര്‍ലോവിന് നേരെയാണ് സിംഹം തിരിഞ്ഞത്. വീഡിയോയുടെ തുടക്കത്തില്‍ സര്‍ക്കസ് റിംഗില്‍ രണ്ടു സിംഹങ്ങളെ കാണാം. സിംഹങ്ങള്‍ക്ക് ഒപ്പം അഭ്യാസ പ്രകടനം നടത്താന്‍ എത്തിയപ്പോഴാണ് മാക്‌സിം ഓര്‍ലോവിന് നേരെ ഒരു സിംഹം തിരിഞ്ഞത്.

സിംഹം ആക്രമിക്കാന്‍ തുടങ്ങിയതോടെ കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് അടിച്ച് അകറ്റാന്‍ നോക്കുന്നത് കാണാം. സിംഹം ആക്രമിക്കുന്നത് കണ്ട് ഭയന്ന് പോയ കാണികള്‍ രക്ഷപ്പെടുത്താന്‍ വരുന്നതും വീഡിയോയില്‍ വ്യക്തമാണ്. വടി ഉപയോഗിച്ച് പ്രതിരോധിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യ ഘട്ടത്തില്‍ സിംഹം പിന്നാക്കം പോയി. എന്നാല്‍ നിമിഷങ്ങള്‍ക്കകം സിംഹം വീണ്ടും ആക്രമണം അഴിച്ചുവിടുന്നതാണ് വീഡിയോയുടെ അവസാനം. സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ട്രെയിനറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍